
തിരുവനന്തപുരം: കേരളത്തിലെ ക്ഷേത്രങ്ങളില്‍ അഹിന്ദുക്കളെ പ്രവേശിപ്പിക്കണമെന്ന് ആര്‍എസ് എസ് നാഷണല്‍ എക്സിക്യൂട്ടീവ് അംഗം ഇന്ദ്രേഷ് കുമാര്‍ .കേരളത്തിലെ പല അമ്പലങ്ങള്‍ക്ക് മുമ്പിലും അഹിന്ദുക്കള്‍ക്ക് പ്രവേശനം ഇല്ലെന്ന ബോര്‍ഡ് വെച്ചിട്ടുണ്ട്. പക്ഷേ ഹിന്ദുത്വത്തില്‍ വിശ്വസിക്കുന്ന എല്ലാവര്ക്കും ക്ഷേത്രത്തില്‍ കയറാന്‍ അവസരം ഉണ്ടാകണമെന്നും ഇന്ദ്രേഷ് കുമാര്‍ വ്യക്തമാക്കി. ഹിന്ദുത്വത്തിന്റെ അടിസ്ഥാന പ്രമാണം ‘വസുദൈവ കുടുംബകം’ എന്നതാണ്. അതിനാല്‍ തന്നെ ഏതെങ്കിലും മതസ്ഥരെ ആരാധനാലയങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത് ശരി അല്ലെന്ന് ആര്‍എസ്എസ് നേതാവ് പറയുന്നു.പട്ടം ആര്‍ച്ച് ബിഷപ്പ് ഹൗസില്‍ നടന്ന കാര്‍ഡിനല്‍ ഫെസ്റ്റില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇന്ദ്രേഷ് കുമാര്‍.എന്നാല്‍ ഇത് സംബന്ധിച്ച് സംസ്ഥാന ആര്‍എസ്എസ് നേതൃത്വം പ്രതികരിച്ചിട്ടില്ല.
Post Your Comments