NewsInternational

നോട്ട് അസാധുവാക്കലിന് ഗൂഗിളിന്റെ പിന്തുണ : പൂര്‍ണമായും ഡിജിറ്റലാകാനുള്ള അടിത്തറ ഇന്ത്യക്കുണ്ടെന്ന് സുന്ദര്‍ പിച്ചൈ

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിന് പിന്തുണയുമായി ഇന്ത്യക്കാരനായ ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ. ജനങ്ങള്‍ കരുന്നതിനേക്കാളേറെ സൗകര്യങ്ങള്‍ ഇന്ത്യയില്‍ ഉണ്ടെന്നും ഡിജിറ്റല്‍ ഇടപാടുകള്‍ക്കുള്ള അടിത്തറ ഇന്ത്യക്കുണ്ടെന്നും പിച്ചൈ പറഞ്ഞു.

39 : ഡിജിറ്റല്‍ അണ്‍ലോക്ക്ഡ് 39; എന്ന ഗൂഗിളിന്റെ പരിശീലന പരിപാടിക്ക് തുടക്കം കുറിക്കുമ്പോഴാണ് പിച്ചൈ ഇക്കാര്യം പറഞ്ഞത്. ഇന്ത്യയിലെ ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്ക് ഡിജിറ്റല്‍ ഇടപാടുകള്‍ക്കായി പരിശീലനം നല്‍കാനുള്ള പ്രോഗ്രാമാണിത്.

ഗൂഗിളിന്റെ കാഴ്ചപ്പാടില്‍ നോട്ട് അസാധുവാക്കല്‍ ധീരമായ നടപടിയാണെന്നും ഇതിനെ സഹായിക്കുന്നതിനായി തങ്ങള്‍ക്കെന്തെങ്കിലും ചെയ്യാനാവുമെങ്കില്‍ അതില്‍ സന്തോഷമേ ഉള്ളൂവെന്നും പിച്ചൈ പറഞ്ഞു.

നോട്ട് അസാധുവാക്കല്‍ പോലുള്ള നീക്കങ്ങള്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകും. ഇത്തരം കാര്യങ്ങള്‍ ഇന്ത്യപോലൊരു രാജ്യത്ത് പലതലങ്ങളിലുള്ള മാറ്റങ്ങളുണ്ടാക്കും. മറ്റു പല രാജ്യങ്ങള്‍ക്കും സാധിക്കാത്ത കാര്യങ്ങളില്‍ ഇന്ത്യക്ക് കുതിച്ചുചാട്ടം നടത്താനാകും -പിച്ചൈ പറഞ്ഞു.

ഡിജിറ്റല്‍ ഇടപാടുകളില്‍ ഇന്ത്യയുടെ യുപിഐ സംവിധാനം മികച്ചതാണ്. മറ്റുപല രാജ്യങ്ങളിലും ഇത്തരമൊരു സംവിധാനം തന്നെയില്ല, ഇന്ത്യക്ക് അതുല്യമായ ഒരു സാധ്യതയാണ് ഉള്ളതെന്നാണ് താന്‍ കരുതുന്നതെന്നും പിച്ചൈ കൂട്ടിച്ചേര്‍ത്തു.

shortlink

Post Your Comments


Back to top button