KeralaNews

പ്രവാസി സാമൂഹിക പ്രവർത്തകൻ നിര്യാതനായി

യുഎഇയിലെ പ്രവാസി സാമൂഹിക പ്രവർത്തകൻ കായംകുളം പെരിങ്ങാല സ്വദേശി എസ്.കെ. നാസർ നിര്യാതനായി. റാസൽ ഖൈമയിൽ ജോലി ചെയ്യുകയായിരുന്ന നാസറിനെ കുറച്ച് നാളുകൾക്ക് മുൻപാണ് അർബുദം ബാധിച്ചതിനെതുടർന്ന് നാട്ടിലേക്ക് കൊണ്ടുവന്നത്.

കായംകുളം എൻ ആർ ഐ അസോസിയേഷൻ മുന്‍ സെക്രട്ടറി, ജനതാ കള്‍ച്ചരല്‍ സെൻ്റർ ജനറല്‍ കൺവീനര്‍ എന്നീ നിലകളില്‍ പ്രവർത്തിച്ച അദ്ദേഹം ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. ഭാര്യ: റഫീക്ക. മക്കൾ: അലിഫ്ന, അദ്നാന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button