InternationalLife Style

ലോകത്തെ ഏറ്റവും മൂല്യമുള്ള പാസ്പോർട്ട് ഏതാണെന്നറിയാം

ന്യൂയോർക്ക് : ഹെന്‍ലി പ്രസിദ്ധീകരിച്ച പട്ടിക പ്രകാരം ലോകത്ത് ഏറ്റവും വിലയുള്ള പാസ്പോര്‍ട്ട് ജര്‍മ്മനിയുടെത്. ലോകത്തെ വിവിധ രാജ്യങ്ങളും സ്വതന്ത്യഭരണ പ്രദേശങ്ങളും അടക്കം 218 പ്രദേശങ്ങളിലേക്കുള്ള സന്ദർശനം അടിസ്ഥാനമാക്കിയാണ് പാസ്പോർട്ടിന്‍റെ മൂല്യം വിലയിരുത്തിയത്.

177 രാജ്യങ്ങളിലേക്ക് വിസയില്ലാതെ സന്ദർശനം അനുവദിക്കുന്നതാണ് ജർമ്മൻ പാസ്പോർട്ടിന്റെ പ്രത്യേകത. 176 രാജ്യങ്ങളുമായി സ്വീഡൻ രണ്ടാം സ്ഥാനത്തും, യു കെ, സ്പെയിൻ, ഫിൻലാൻറ്, ഇറ്റലി തുടങ്ങിയവയാണ് മൂന്നാം സ്ഥാനത്തുമാണുള്ളത്.

85 ആം സ്ഥാനവുമായി ആണ് ഇന്ത്യ പട്ടികയിൽ ഇടം നേടിയത്. 52 രാജ്യങ്ങളിൽ മാത്രമാണ് ഇന്ത്യൻ പാസ്പോർട്ട് കൊണ്ട് വിസയില്ലാതെ സന്ദർശിക്കാൻ കഴിയുക. അതിനാൽ ഉഗാണ്ട, ഘാന, സിംബാബ്വേ, സൌദി അറേബ്യ തുടങ്ങിയ രാജ്യങ്ങളെല്ലാം തന്നെ ഈ പട്ടികയിൽ ഇന്ത്യയെക്കാൾ മുന്നിലാണ്. ലോകത്തെ മൂല്യം കുറഞ്ഞ പട്ടികയിലേക്ക് നോക്കുമ്പോൾ അഫ്ഗാനിസ്ഥാനാണ് ഒന്നാമൻ. വെറും 25 രാജ്യങ്ങൾ മാത്രമാണ് വിസയില്ലാതെ സന്ദർശിക്കാൻ കഴിയുക. രണ്ടാം സ്ഥാനം പാകിസ്ഥാൻ കരസ്ഥമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button