Kerala

ചരക്ക് സേവന നികുതി രജിസ്‌ട്രേഷന്‍ അക്ഷയ വഴി നടത്താം

കണ്ണൂര്‍•ചരക്ക് സേവന നികുതി (ജി എസ് ടി) രജിസ്‌ട്രേഷന്‍ വ്യാപാരികള്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ മുഖേന നടത്താം. രജിസ്‌ട്രേഷന് വേണ്ടി ഇ-മെയില്‍ വിലാസം, മൊബൈല്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍, ബാങ്ക് ഐ എഫ് സി കോഡ്, ബിസിനസ് ഘടന സംബന്ധിച്ച തെളിവുകള്‍, പ്രൊമോട്ടര്‍മാര്‍, പാര്‍ട്ട്ണര്‍മാര്‍ എന്നിവരുടെ ഫോട്ടോ, ഡിജിറ്റല്‍ സിഗ്‌നേച്ചര്‍, പാന്‍ നമ്പര്‍, വാറ്റ് സര്‍ട്ടിഫിക്കറ്റ് സ്ഥാപനത്തിന്റെ പേരില്‍ വ്യക്തിയെ ഒപ്പിടാന്‍ അധികാരപ്പെടുത്തിയ രേഖ മുതലായവ ഹാജരാക്കണം. നിലവില്‍ ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ ഇല്ലാത്ത വ്യാപാരികള്‍ക്ക് ഐ ടി മിഷന്റെ കീഴിലുള്ള അക്ഷയ കേന്ദ്രങ്ങള്‍ മുഖേന വാങ്ങിക്കാനാവും.

ഓണ്‍ലൈനില്‍ അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 15 ആണ്. നിലവിലെ അംഗീകൃത വ്യാപാരികള്‍ ജി എസ് ടിയുടെ വെബ് പോര്‍ട്ടല്‍ എന്റോള്‍മെന്റും മൈഗ്രേഷനും നടത്തുമ്പോള്‍ പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ജി എസ് ടി രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് അക്ഷയ സംരംഭകര്‍ക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ പരിശീലന പരിപാടി കൊമേഴ്‌സ്യല്‍ ടാക്‌സസ് ഡെപ്യൂട്ടി കമ്മീഷണര്‍ ചിപ്പിജയന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ ആന്‍ഡ്രൂസ് വര്‍ഗീസ് മുഖ്യാതിഥിയായി. കൊമേഴ്‌സ്യല്‍ ടാക്‌സസ് ഇന്‍ന്റലിജന്‍സ് അസിസ്റ്റന്റ് കമ്മീഷണര്‍ സുനില്‍കുമാര്‍ സി എം, കേരള സ്റ്റേറ്റ് ഐ ടി മിഷന്‍ പ്രൊജക്ട് മാനേജര്‍ മിഥുന്‍ കൃഷ്ണ സി എം എന്നിവര്‍ സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button