International

ദലൈലാമയുടെ ആത്മീയ ചടങ്ങ് : ടിബറ്റന്‍ പൗരന്മാര്‍ക്ക് വിലക്ക്

ന്യൂ ഡൽഹി : ഗയയില്‍ വച്ച നടക്കുന്ന ദലൈ ലാമയുടെ ആത്മീയ ചടങ്ങില്‍ പങ്കെടുക്കുന്നതിന് ടിബറ്റ് പൗരന്മാര്‍ക്ക് ചൈന വിലക്ക് ഏര്‍പ്പെടുത്തി. ഭീകരവാദവും വിഘടനവാദവും ചെറുക്കുന്നതിനായാണ് യാത്രകള്‍ നിയന്ത്രിക്കുന്നതെന്ന് ചൈനീസ് പത്രമായ ഗ്ലോബല്‍ ടൈംസ്‌ റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ നവംബര്‍ മുതല്‍ ടിബറ്റന്‍ പൗരന്മാരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കുന്ന നടപടി ചൈന ആരംഭിച്ചിരുന്നു. ഇവര്‍ക്കുമേല്‍ യാത്ര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് ചൈന ഇത്തരമൊരു നടപടി എടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ചൈനയ്ക്ക് ടിബറ്റിന് മേല്‍ നിയന്ത്രണം ഏര്‍പ്പെടത്തുന്നതിന് അധികാരമില്ല എന്ന വാദമാണ് അവര്‍ മുന്നോട്ട് വെക്കുന്നത്.

shortlink

Post Your Comments


Back to top button