NewsIndia

അനധികൃത വിദേശ തൊഴിൽ റിക്രൂട്ടിംഗ് ഏജൻസികൾക്കെതിരെ കടുത്ത നടപടിയുമായി കേന്ദ്രം

 

ബംഗലുരു: അനധികൃതമായി പ്രവർത്തിക്കുന്ന വിദേശ തൊഴിൽ റിക്രൂട്ടിംഗ് ഏജൻസികൾക്കു കടിഞ്ഞാണിടാൻ കേന്ദ്രസർക്കാർ. ഇത്തരം സ്ഥാപനങ്ങൾക്കെതിരേ നിയമം കർശനമാക്കുമെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി ജനറൽ വി.കെ.സിംഗ് പറഞ്ഞു.പ്രവാസിഭാരതീയ ദിവസ് ചടങ്ങിൽ ആണ് അദ്ദേഹം ഇത് പറഞ്ഞത്. ഗൾഫ് മേഖലയിൽ നിരവധി പേർ ചതിയിൽ പെടുന്ന സാഹചര്യത്തിലാണ് കേന്ദ്രം ഇടപെടുന്നത്. ലേബർ ജോലികളിലേർപ്പെടുന്ന പലരെയും ടൂറിസ്റ്റ് വിസയിലാണ് ഏജന്റുമാർ കടത്തിക്കൊണ്ടു പോയിട്ടുളളതെന്ന് ശ്രദ്ധയിൽപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

ഉദ്യോഗാർത്ഥികളുടെ വിദ്യാഭ്യാസയോഗ്യതകൾ പരിശോധിക്കുന്നതിനായി നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.രാജ്യത്തെ ഉദ്യോഗാർത്ഥികളുടെ വിപുലമായ ഒരു ഡാറ്റാബേസ് നിർമ്മിക്കുന്നതിനും ലോകത്തെവിടെ നിന്നുമുളള തൊഴിൽ ദാതാക്കൾക്ക് അതു പരിശോധിച്ച് മികച്ച ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കാനുമുളള നടപടികളും ഉടൻ തന്നെ നടപ്പിലാക്കാൻ സർക്കാർ ആലോചിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.ഇത്തരം അനധികൃത റിക്രൂട്ടിങ് ഏജൻസികൾക്കെതിരേ കർശനനടപടികളുണ്ടാകുമെന്നും സത്വരനടപടി കൈക്കൊളളുമെന്നും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പ്രസ്താവിച്ചതായും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button