NewsIndia

പ്രവാസികളുടെ ക്ഷേമമാണ് സര്‍ക്കാരിന്റെ മുഖ്യ ലക്ഷ്യം: നരേന്ദ്ര മോദി

ബംഗളുരു : അനധികൃത വിദേശ റിക്രൂട്ട്‌മെന്റ് ഏജൻസികളെ തടയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.രാജ്യത്തിനു പുറത്തുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ ആവശ്യങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് സജീവമായി ഇടപെടാന്‍ ഇന്ത്യന്‍ എംബസികള്‍ക്ക് നിര്‍ദ്ദേശം നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.പതിനാലാമത് പ്രവാസി ഭാരതീയ ദിവസ് ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രവാസികളുടെ ക്ഷേമത്തിനു വേണ്ടിയുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നുണ്ട്.പ്രവാസികളുടെ സഹായത്തോടെയാണ് ഇന്ത്യ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.. സോഷ്യല്‍ മീഡയയുടെ സഹായത്തോടെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് വളരെ സജീവമായി പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നുണ്ട് .പ്രവാസികളുടെ തോഴില്‍ സുരക്ഷ ഉറപ്പുവരുത്തുന്ന കാര്യം സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ സഹായിക്കുന്നതിന് മുന്‍ഗണന നല്‍കുമെന്നും പ്രധാനമന്ത്രി വിശദമാക്കുകയുണ്ടായി.വിദേശത്ത് ജോലി ആഗ്രഹിക്കുന്ന യുവാക്കള്‍ക്ക് പരിശീലനം നല്‍കുന്നതിന് പ്രവാസി കൗശല്‍ വികാസ് യോജന ആരംഭിക്കും.പിഐഒ കാര്‍ഡുകള്‍ ഉള്ള പ്രവാസികള്‍ അവരുടെ പിഐഒ കാര്‍ഡുകള്‍ ഒസിഐ കാര്‍ഡുകളാക്കണം. പ്രവാസികളുടെ ക്ഷേമമാണ് സര്‍ക്കാരിന്റെ മുഖ്യ ലക്ഷ്യമെന്നും നരേന്ദ്ര മോദി പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button