KeralaNews

ട്രെയിൻ യാത്രക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ക്യാപ്റ്റൻ എത്തുന്നു

തിരുവനന്തപുരം: തീവണ്ടികളില്‍ യാത്രക്കാരുടെ ദുരിതമകറ്റാൻ ട്രെയിന്‍ ക്യാപ്റ്റന്‍മാര്‍ എത്തും.തിരുവനന്തപുരം-ചെന്നൈ മെയില്‍, തിരുവനന്തപുരം-ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എന്നീ വണ്ടികളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ക്യാപ്റ്റര്‍മാരെ നിയമിച്ചത്.മുതിര്‍ന്ന ടിക്കറ്റ് എക്‌സാമിനര്‍മാര്‍ക്കാണ് ഈ ചുമതല. പതിവ് കറുത്ത കോട്ടിന് പുറമെ ക്യാപ്റ്റന്‍ എന്നെഴുതിയ വെള്ളത്തൊപ്പിയാണ് ഇവരുടെ യൂണിഫോം.

യാത്രയ്ക്കിടെയുള്ള പരാതികള്‍ക്ക് പരിഹാരം കാണാന്‍ യാത്രക്കാര്‍ക്ക് ക്യാപ്റ്റനെ സമീപിക്കാവുന്നതാണ്.കമ്പാര്‍ട്ടുമെന്റിലെ അസൗകര്യങ്ങള്‍, റിസര്‍വേഷന്‍ തുടങ്ങിയ പരാതികള്‍ ക്യാപ്റ്റനെ അറിയിക്കാവുന്നതാണ്.എല്ലാ യാത്രക്കാരുടെയും പരാതികള്‍ കേള്‍ക്കാനും പരിഹരിക്കാനുമുള്ള അധികാരം ക്യാപ്റ്റനുണ്ടായിരിക്കും.

shortlink

Post Your Comments


Back to top button