News

പാർട്ടിയിൽ എതിർപ്പ് ; മുഖ്യമന്ത്രി സ്ഥാനം ഇപ്പോൾ വേണ്ടെന്ന് ശശികല

ചെന്നൈ: ജയലളിതയ്ക്ക് പകരം തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനത്ത് ശശികല എത്തുമെന്ന അഭ്യൂഹങ്ങൾ അവസാനിക്കുന്നു .പാർട്ടി അനുയായികളും പൊതുജനങ്ങളും എതിർപ്പ് പ്രകടിപ്പിച്ചതോടെ ആ പദവികൾ ഏൽക്കാൻ ശശികലയ്ക്ക് ബുദ്ധിമുട്ടാവും . അതുകൊണ്ട് മുഖ്യമന്ത്രി പദവിയിലേയ്ക്കുള്ള സ്ഥാനാരോഹണം തൽക്കാലം മാറ്റി വയ്ക്കാൻ തീരുമാനിച്ചു. പാർട്ടി അണികൾക്കിടയിലും , നേതാക്കന്മാക്കിടയിലും ശശികലയ്‌ക്കെതിരെയുള്ള വൈകാരിക പ്രതികരണങ്ങൾ കൂടിവരുന്നത് തെരഞ്ഞെടുപ്പിനെ ബാധിക്കും എന്ന വിലയിരുത്തലാണ്‌ അവർക്കുള്ളത്.

ശശികലയ്‌ക്കെതിരെ ശക്തമായ ആരോപണങ്ങളുമായി ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാര്‍ രംഗത്തെത്തിയിരുന്നു . അധികാരം പിടിക്കാനുള്ള ശശികലയുടെ ശ്രമങ്ങളെ ജനങ്ങള്‍ പ്രോത്സാഹിപ്പിക്കില്ലെന്ന് പറഞ്ഞ ദീപ, പാര്‍ട്ടിയെ ആരു നയിക്കണമെന്നത് ജനങ്ങളുടെ തീരുമാനത്തിന് വിടുന്നതാണ് നല്ലതെന്നും പറഞ്ഞു .
എന്നാൽ ഇപ്പോൾ എഐഎഡിഎംകെ ജനറൽ സെക്രട്ടറി സ്ഥാനത്തുള്ള ശശികല തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കണമെന്ന് രാജ്യസഭാ ഡെപ്യൂട്ടി സ്പീക്കറും എ.ഐ.എ.ഡി.എം.കെ. നേതാവുമായ എം. തമ്പിദുരൈ പറഞ്ഞു പത്രക്കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button