International

വ്യാജ മുട്ടയ്ക്ക് പിന്നാലെ കാബേജും നിർമാണ വീഡിയോ വൈറലാകുന്നു

ചൈനീസ് വ്യാജ മുട്ടയുടെ ആശങ്കൾക്ക് പിന്നാലെ ഇപ്പോൾ ഒരു വാർത്ത കൂടി നവമാധ്യമങ്ങളിലൂടെ പുറത്ത് വന്നിരിക്കുന്നു. വ്യാജമായി കാബേജ് ഉണ്ടാക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ വാട്ട്‌സാപ്പ്, യൂ ട്യൂബ് വഴി പ്രചരിക്കുന്നത്. പ്രത്യേക തരത്തിലുള്ള മെഷീനിൽ പ്ലാസ്റ്റിക്ക് ഉപയോഗിച്ചാണ് കാബേജിന്റെ നിര്‍മ്മാണം. പ്ലാസ്റ്റിക്ക് ഉരുക്കി കനം കുറച്ച് കോളി ഫ്ളവറിന്റെ രീതിയില്‍ ചുരുട്ടി എടുക്കുകയാണ് ചെയ്യുക. ഇത്തരത്തില്‍ പല അടുക്കുകളിലൂടെ ഒറിജിനലിനെ വെല്ലുന്ന കോളി കാബേജ് റെഡി. നിര്‍മ്മാണം കഴിഞ്ഞ കാബേജ് നടുവേ മുറിച്ച് നോക്കിയാല്‍ പ്പോലും ആര്‍ക്കും സംശയം തോന്നില്ല.

ചൈനക്കാരാണ് ഈ വ്യാജ കാബേജിന്റെ നിര്‍മ്മാണത്തിന് പിന്നില്‍ എന്നാണ് വീഡിയോ നൽകുന്ന സൂചന. ഏതായാലും സൂക്ഷ്മ പരിശോധന നടത്തിയതിനുശേഷം മാത്രമേ ഭക്ഷ്യ വസ്തുക്കള്‍ വാങ്ങാന്‍ പാടുള്ളു എന്ന സന്ദേശമാണ് വീഡിയോയിലൂടെ ലഭിക്കുന്നത്

shortlink

Post Your Comments


Back to top button