News

കേന്ദ്രമന്ത്രി ഇരുന്ന വേദിയില്‍നിന്നും മുഖ്യമന്ത്രി പിണറായി ഇറങ്ങിപ്പോയി

ചെന്നൈ : ചെന്നൈയിൽ കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു പങ്കെടുത്ത ഇന്ത്യാ ടുഡേ സൗത്ത് കോൺക്ലേവിൽ സംഘാടകർ ക്രമം തെറ്റിച്ചതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ യോഗവേദിയിൽ നിന്നും ഇറങ്ങിപ്പോയി. സംഘാടകർ ക്രമം തെറ്റിച്ച് തമിഴ്‌നാട്ടിലെ പ്രതിപക്ഷ നേതാവ് എം കെ സ്റ്റാലിനെ പ്രസംഗിക്കാൻ വിളിച്ച തിൽ പ്രതിഷേധിച്ചാണ് മുഖ്യമന്ത്രി വേദിയിൽ നിന്നും പ്രസംഗിക്കാതെ ഇറങ്ങിപ്പോയത്.

തെക്കൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരിൽ പിണറായി വിജയനു പുറമേ തമിഴ്‌നാട് മുഖ്യമന്ത്രി പനീർ ശെൽവം, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി എന്നിവരും പരിപാടിയിൽ പങ്കെടുത്തിരുന്നു.

shortlink

Post Your Comments


Back to top button