
ലണ്ടൻ: കുടിയേറ്റം നിയന്ത്രിക്കാൻ ശക്തമായ നടപടികളുമായി ബ്രിട്ടീഷ് സർക്കാർ. പൗരത്വം ലഭിക്കണമെങ്കിൽ അഞ്ചു വർഷത്തിനു പകരം പത്ത് വർഷം വരെ കാത്തിരിക്കണം എന്നതടക്കമുള്ള നയങ്ങളാണ് നടപ്പാക്കുന്നത്.
കുടിയേറ്റ ധവളപത്രം പാർലമെന്റിൽ അവതരിപ്പിക്കും മുമ്പ് നടത്തിയ വാർത്തസമ്മേളനത്തിലാണ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ പുതിയ നയങ്ങൾ സംബന്ധിച്ച സൂചന നൽകിയത്. അഞ്ചു വർഷത്തേക്ക് യു.കെയിൽ താമസിക്കുന്ന ഇന്ത്യക്കാർ ഉൾപ്പെടെ ഏതൊരാൾക്കും സ്വാഭാവികമായി പൗരത്വവും നൽകുന്ന സംവിധാനം അവസാനിപ്പിക്കും.
ഡോക്ടർമാർ, നഴ്സുമാർ, എൻജിനീയർമാർ തുടങ്ങിയ മികച്ച യോഗ്യതയും കഴിവുമുള്ളവർക്കും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് കാര്യമായ സംഭാവന ചെയ്യാൻ കഴിയുന്നവർക്കുമാണ് വേഗം പൗരത്വം നൽകുക. കുടിയേറ്റക്കാർക്ക് ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം കൂടുതൽ കർക്കശമാക്കുമെന്നും പുതിയ നയത്തിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്
Post Your Comments