NewsTechnology

യാഹു പേര് മാറ്റുന്നു

ന്യൂയോർക്ക്: ഇ-മെയില്‍ സേവന ദാതാക്കളായ യാഹൂ പേര് മാറ്റുന്നു “. അല്‍ടെബ” എന്ന പേരിലായിരിക്കും ഇനി യാഹൂ അറിയപ്പെടുക..പേരുമാറുന്നതിനൊപ്പം നിലവിലെ സിഇഒ മരിസാ മേയര്‍ ബോര്‍ഡില്‍ നിന്ന് സ്ഥാനമൊഴിയുകയും ചെയ്യും. അതോടൊപ്പം മരിസാ മേയറിനൊപ്പം മറ്റ് അഞ്ച് ഡയറക്ടേഴ്‌സും സ്ഥാനം ഒഴുയുമെന്ന് യാഹൂ അറിയിച്ചിട്ടുണ്ട്.

ഡിജിറ്റല്‍ പരസ്യങ്ങള്‍, ഇ-മെയില്‍, മാധ്യമ ആസ്തികള്‍ ഉള്‍പ്പെടെ യാഹൂവിന്റെ കോര്‍ ഇന്റര്‍നെറ്റ് ബിസിനസുകള്‍ 483 കോടി ഡോളറിന് വെരിസോണ്‍ വാങ്ങിയിരുന്നു.യാഹൂവുമായി ഒരു തന്ത്രപരമായ സംയോജനമാണ് ആഗ്രഹിക്കുന്നതെന്നും ഡേറ്റ ബ്രീച്ചസില്‍ അന്വേഷണങ്ങള്‍ നടത്തുകയാണെന്നും വെരിസോണ്‍ എക്‌സിക്യൂട്ടീവ്‌സ് അറിയിച്ചിട്ടുണ്ട്.യാഹൂവിനെ വെരിസോണ്‍ സ്വന്തമാക്കിയതിന് പിന്നാലെയാണ് പേരുമാറ്റവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button