KeralaNews

ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുള്ളല്‍ ആരംഭിച്ചു

പത്തനംതിട്ട : ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുള്ളല്‍ ആരംഭിച്ചു. ആദ്യം അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളലാണ് നടക്കുക. ശ്രീകൃഷ്ണപരുന്ത് ആകാശത്ത് വട്ടമിട്ട് പറക്കുന്നതോടെയാണ് പേട്ടതുള്ളൽ ആരംഭിക്കുക. കുറച്ചു മുന്നേ ശ്രീകൃഷ്ണ പരുന്ത് ആകാശത്തു വട്ടമിട്ടു പറന്നു. ഉടൻ തന്നെ സമൂഹ പെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായരുടെ നേതൃത്വത്തിലുള്ള അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളല്‍ പേട്ട കൊച്ചമ്പലത്തില്‍ നിന്ന് പുറപ്പെടും.

സംഘത്തെ വാവര് പള്ളിയില്‍ ജമാ അത്ത് ഭാരവാഹികള്‍ സ്വീകരിക്കും. തുടര്‍ന്ന് നൈനാര്‍ മസ്ജിദില്‍ നിന്ന് വാവരുടെ പ്രതിനിധിയെ ഒപ്പം കൂട്ടി എരുമേലിയിലെ വലിയമ്പലത്തിലേക്ക് അമ്പലപ്പുഴ സംഘം പേട്ട തുള്ളി നീങ്ങും. ഉച്ചകഴിഞ്ഞ് ആകാശത്ത് വെള്ളിനക്ഷത്രം പ്രത്യക്ഷപ്പെടുമ്പോഴാണ് ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളല്‍ ആരംഭിക്കുക. പേട്ട തുള്ളിയെത്തുന്ന ഇരു സംഘത്തെയും വലിയമ്പലത്തില്‍ ദേവസ്വം ഭാരവാഹികള്‍ സ്വീകരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button