International

ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ചൈന

ബെയ്‌ജിങ്‌ : വിയറ്റ്നാമുമായി സൈനിക ബന്ധത്തിന് ഇന്ത്യ ശ്രമിച്ചാല്‍ ഇന്ത്യ-ചൈന ബന്ധം വഷളാകുമെന്ന് ചൈന. ഇത്തരത്തില്‍ എന്തെങ്കിലും നീക്കമുണ്ടായി എതിര്‍ക്കാന്‍ ശ്രമിച്ചാൽ കയ്യും കെട്ടിയിരിക്കില്ലെന്നും ചൈന ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കി. ചൈനീസ് മുഖപത്രമായ ഗ്ലോബല്‍ ടൈംസിലാണ് ഇന്ത്യയ്‌ക്കെതിരായ ഭീക്ഷണി ഉയർന്നിരിക്കുന്നത്.

ഇന്ത്യന്‍ സര്‍ക്കാര്‍ വിയറ്റ്‌നാമുമായുള്ള സൈനിക ബന്ധത്തെ കൂടുതല്‍ മെച്ചപ്പെടുത്തിയാൽ അത് മേഖലയില്‍ പ്രക്ഷുബ്ധാവസഥ സൃഷ്ടിക്കുമെന്നും,ആ സൈനിക തന്ത്രത്തെ ചൈന ഒരു കാരണവശാലും കൈയ്യും കെട്ടി നോക്കിയിരിക്കില്ലെന്നും ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയുന്നു.

ഇന്ത്യയുടെ ആകാശ് മിസൈല്‍ വില്‍പ്പന ചൈനയ്ക്ക് ഇന്ത്യയുടെ തിരിച്ചടി എന്ന രീതിയില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതാണ് ഇത്തരത്തിലുള്ള പ്രതികരണത്തിലേക്ക് ചൈനയെ എത്തിച്ചത്. ഇന്ത്യയുടെ എന്‍ എസ് ജി അംഗത്വത്തിനെതിരെ നിലപാടെടുത്തതിനുള്ള പ്രതികാരമാണ് വിയറ്റ്‌നാമുമായുള്ള മിസൈല്‍ വ്യപാര നീക്കമെന്നാണ് ചൈനീസ് വിലയിരുത്തൽ. കഴിഞ്ഞ കുറച്ചു കാലങ്ങളായി ഇന്ത്യൻ വിരുദ്ധ ലേഖനങ്ങളാണ് സ്ഥിരമായി ഗ്ലോബല്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്നത്. എന്നാൽ ഇന്ത്യൻ മാധ്യമങ്ങളിലെ നിലപാടല്ല രാജ്യത്തിലെ സർക്കാരിനുള്ളതെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

shortlink

Post Your Comments


Back to top button