
കോഴിക്കോട്: സംവിധായകന് കമല്‍ പാകിസ്ഥാനിലേക്കു പോകണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്ക്കുന്നതായി ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്. തനിക്ക് കൃത്യമായി വിഷയങ്ങളെക്കുറിച്ച് കാഴ്ചപ്പാടുണ്ട്. നേരത്തെ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്ക്കുന്നു. പറഞ്ഞത് എന്താണോ അവയെക്കുറിച്ചെല്ലാം വ്യക്തമായ ബോധ്യമുണ്ടെന്ന് എന്‍ രാധാകൃഷ്ണന് വ്യക്തമാക്കി. ഇതു സംബന്ധിച്ച തുടര്‍ നിലപാട് മേഖലാ ജാഥയ്ക്ക് ശേഷം പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു .
എസ്ഡിപിഐ പോലുള്ള തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളാണ് കമലെന്നും നമ്മുടെ രാജ്യത്തിന്റെ ഏറ്റവും പരമോന്നതമായ ദേശീയ ഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്ക്കണമോ എന്ന് സംശയമുള്ളയാളാണ് കമലെന്നും ആയിരുന്നു എ എൻ രാധാകൃഷ്ണൻ പറഞ്ഞത് . അദ്ദേഹത്തിനെ പോലെയുള്ളൊരാള്‍ക്ക് ഇന്ത്യയില്‍ ജീവിക്കേണ്ട എന്നു തോന്നുന്നുണ്ടെങ്കില്‍ രാജ്യം വിട്ടു പോകണമെന്നും അദ്ദേഹം കോഴിക്കോട് ആവർത്തിച്ചു
Post Your Comments