KeralaNews

വൃദ്ധയ്ക്ക് നേരെ മരുമകളുടെ ക്രൂര പീഡനം- വൃദ്ധയുടെ കയ്യും വിരലുകളും ഒടിഞ്ഞു -വീഡിയോ

 

ആലപ്പുഴ: മകന്റെ ഭാര്യയുടെ ക്രൂര മർദ്ദനം മൂലം വൃദ്ധയുടെ കയ്യും വിരലുകളും ഒടിഞ്ഞു. ഹരിപ്പാട് ഡാണാപ്പടിക്കടുത്താണ് ഈ ക്രൂര സംഭവം അരങ്ങേറിയത്.ഗൗരിക്കുട്ടിയമ്മാള്‍ എന്ന ഈ അമ്മയ്ക്ക് നാല് മക്കളുണ്ട്. രണ്ടാണും രണ്ട് പെണ്ണും.വിദേശത്തു ജോലി ചെയ്യുന്ന മകന്റെ കൂടെയാണ് വൃദ്ധ താമസിക്കുന്നത്. മരുമകൾ ആണ് വൃദ്ധയെ വീട്ടിലെ പണികൾ എടുപ്പിക്കുന്നതും മർദ്ദിക്കുന്നതും.വൃദ്ധയെ വലിച്ചിഴയ്ക്കുന്നതിന്‍റെയും മോശമായി പെരുമാറുന്നതിന്‍റെയും ദൃശ്യങ്ങള്‍ വീഡിയോയിൽ കാണാം.

മറ്റ് മക്കളെ ഇവിടേക്ക് പ്രവേശിപ്പിക്കാതെയാണ് അമ്മയെ മര്‍ദ്ദിച്ചിരുന്നതെന്ന് ഇവരുടെ മകള്‍ പറഞ്ഞു.എണീറ്റ് നടക്കാൻ പോലും കഴിയാത്ത വൃദ്ധയെ കൊണ്ട് പണിയെടുപ്പിക്കുകയും വലിച്ചിഴക്കുകയും മർദ്ദിക്കുകയും ചെയ്യുന്നു.വലത് കൈക്ക് പൊട്ടലുണ്ട്. ശരീരത്തിനും കാലിനും എല്ലാം മുറിവുകളുടെ പാടുകളാണ്. മുഖത്തടിച്ചതു മൂലം വലതുകവിളിൽ നീര് വെച്ച് വീർത്തു. മർദ്ദിക്കുന്ന ദൃശ്യങ്ങൾ പകർത്തിയെന്നാരോപിച്ച് മകളുടെ വീട്ടിൽ മരുമകൾ പോയി ഭീഷണി മുഴക്കുകയും ചെയ്തു. നാട്ടുകാരുടെ സഹായത്തോടെ ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

video courtesy- Asianet news

shortlink

Related Articles

Post Your Comments

Related Articles


Back to top button