KeralaIndiaNews

മൊബൈൽ ബാങ്കിങ് ഇടപാടിൽ വൻ വർധന

 കൊൽക്കത്ത :നോട്ട് നിരോധനത്തെ തുടർന്ന്  രാജ്യത്ത് മൊബൈൽ ബാങ്കിങ് ഇടപാടുകൾ
വർധിച്ചതായി റിസർവ് ബാങ്ക്. നോട്ട് പിൻവലിക്കലിനു മുമ്പ് മൊത്തം ബാങ്ക് ഇടപാടുകളുടെ 9.4 ശതമാനമായിരുന്നു മൊബൈൽ ബാങ്കിങ്. എന്നാൽ ഇത് നവംബർ മാസം ഇത് 20.9 ശതമാനമായി കൂടിയെന്ന് റിസർവ് ബാങ്ക് പറയുന്നു.

ഒക്ടോബറിൽ ആകെ 7.81 കോടി മൊബൈൽ ബാങ്കിങ് ഇടപാടുകൾ നടന്നിടത്ത് നവംബറിൽ അത് 8.55 കോടിയായി ഉയർന്നു. മൊത്തം മൊബൈൽ ബാങ്കിങ്ങിന്റെ 13 ശതമാനവും ആക്‌സിസ് ഇടപാടുകാരുടേതായിരുന്നു. നവംബറിൽ ക്രെഡിറ്റ് കാർഡ് ഉപയോഗവും കൂടിയിട്ടുണ്ട്. ഒക്ടോബറിൽ 8.95 കോടി ക്രെഡിറ്റ് കാർഡ് ഉപയോഗമായിരുന്നുവെങ്കിൽ നവംബറിൽ അത് 9.8 കോടിയായി ഉയർന്നിട്ടുണ്ട് അതിനിടെ നോട്ട് നിരോധനത്തെ തുടർന്ന് 25,000 കോടി രൂപയുടെ ഇടപാട് ഡിജിറ്റൽ ഇടപാടിലേക്ക് മാറിയതായും റിസർവ് ബാങ്ക് വ്യക്തമാക്കുന്നുണ്ട് .

shortlink

Related Articles

Post Your Comments


Back to top button