Kerala

എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ രോഗികളായി അഭിനയിക്കുന്നു; നെഹ്‌റു കോളേജിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

പാലക്കാട്: വിഷ്ണുവിന്റെ മരണത്തിനുപിന്നാലെ സംസ്ഥാനത്ത് പ്രതിഷേധങ്ങള്‍ ആളിക്കത്തുകയാണ്. കൂടാതെ പല കോളേജുകളില്‍ നടനമാടുന്ന പല അക്രമങ്ങളുടെയും ചുരുള്‍ അഴിയുകയുമാണ്. നെഹ്‌റു കോളേജിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്തുവന്നുക്കൊണ്ടിരിക്കുന്നത്.

നെഹ്‌റു ഗ്രൂപ്പിന് കീഴിലുള്ള വാണിയംകുളത്തെ മെഡിക്കല്‍ കോളേജില്‍ നടക്കുന്ന അനാസ്ഥയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കോളേജില്‍ അധികൃതര്‍ പരിശോധനകള്‍ക്കെത്തുമ്പോള്‍ രോഗികളെന്ന വ്യാജേനെ കിടത്തി ചികിത്സിക്കുന്നത് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളേയും ജീവനക്കാരെയും. നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥികള്‍ തന്നെയാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കിയത്.

താനടക്കം നിരവധി തവണ പി കെ ദാസ് ആശുപത്രിയില്‍ വ്യാജ രോഗിയായി കിടന്നിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥി പറയുന്നു. രോഗവിവരം എന്താണെന്ന് ആശുപത്രിയില്‍ എത്തിയാലെ അറിയൂ. ഇങ്ങനെ ചെയ്താല്‍ ദിവസം തങ്ങള്‍ക്ക് അറ്റന്റന്‍സും, ബിരിയാണിയും മാനേജ്മെന്റ് നല്‍കും.

ഇതാരോടെങ്കിലും വെളിപ്പെടുത്തിയാല്‍ പിന്നെ തനിക്ക് ഈ കോളേജില്‍ പഠിക്കാനാകില്ലെന്നും വിദ്യാര്‍ത്ഥി പറഞ്ഞു. കോളേജില്‍ നിന്നുണ്ടായ പീഡനങ്ങളെത്തുടര്‍ന്നാണ് ജിഷ്ണു ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button