NewsIndia

മൃഗങ്ങളെ ഉപയോഗിച്ച് ഭീകരാക്രമണ സാധ്യത; ഇന്റലിജിൻസ് റിപ്പോര്‍ട്ട്

ഡൽഹി: ഭീകരരില്‍ നിന്നും കടുത്ത വെല്ലുവിളിയാണ് രാജ്യം നേരിടുന്നത്. ഭീകരർ പുതിയ തലത്തില്‍ ആക്രമണങ്ങള്‍ നടത്തുവാന്‍ തയ്യാറെടുക്കുന്നെന്നും, റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്ന വേളയില്‍ മൃഗങ്ങളെ ഉപയോഗിച്ച് ഭീകരാക്രമണ സാധ്യത ഉണ്ടെന്നും ഇന്റെലിജന്‍സ് റിപ്പോര്‍ട്ട് വന്നു. ഡൽഹി, മുംബൈ, അഹമ്മദാബാദ് ഉള്‍പ്പെടെയുള്ള നഗരങ്ങളെ ആക്രമികള്‍ ലക്ഷ്യം വയ്ക്കുന്നതായാണ് പ്രാഥമിക റിപോർട്ടുകൾ. മൃഗങ്ങളെ ഉപയോഗിച്ചും, മനുഷ്യ ബോംബായും ആക്രമണം നടത്തുമെന്നാണ് റിപോർട്ടുകൾ. അതിനാൽ തന്നെ കടുത്ത ജാഗ്രതയിലാണ് തീവ്രവാദ വിരുദ്ധസേന.

തണുപ്പ്കാലം ആയതിനാല്‍ കമ്പിളിക്കുപ്പായം ഉപയോഗിച്ച് ഭീകര്‍ രാജ്യത്തേക്ക് സ്‌ഫോടക വസ്തുക്കളുമായി കടക്കുവാന്‍ ഇടയുണ്ട്. നായ്ക്കള്‍, പൂച്ചകള്‍, മുയലുകള്‍ എന്നിവയെ ഇവര്‍ സ്‌ഫോടനത്തിനായി ഉപയോഗിക്കുമെന്നും, ലക്ഷ്യസ്ഥാനത്ത് എത്തുമ്പോള്‍ റിമോട്ട് ഉപയോഗിച്ച് സ്‌ഫോടനം നടത്താനാണ് സാധ്യതയെന്നും ഇന്റെലിജന്‍സ് റിപ്പോർട്ടിൽ പറയുന്നു. ആഗോള ഭീകര സംഘടന ഐ.എസ്സാണ് ഇത്തരത്തില്‍ മൃഗങ്ങളെ ഉപയോഗിച്ച് സ്‌ഫോടനം നടത്താൻ ആരംഭിച്ചത്. ഇവരുടെ ആശയം ഉള്‍ക്കൊണ്ട ചില സംഘടനകള്‍ ഇത്തരത്തില്‍ ആക്രമണം നടത്തുമെന്ന സംശയമാണ് ഭീകര വിരുദ്ധസേന പ്രകടിപ്പിക്കുന്നത്. രാജ്യത്തെ സുരക്ഷാ സേനകളോട് അതീവജാഗ്രത പുലര്‍ത്താനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button