Devotional

മകരവിളക്ക് മഹോത്സവത്തിന് ശബരിമല ഒരുങ്ങി : സന്നിധാനത്ത് അയ്യപ്പന്‍മാരുടെ അഭൂതപൂര്‍വ്വമായി തിരക്ക്

ശബരിമല : മകരവിളക്ക് മഹോത്സവത്തിന് ശബരിമല ഒരുങ്ങി. മകരവിളക്ക് കണ്ട് തൊഴുത് മടങ്ങുന്നതിന് തമിഴ്നാട്, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നും ഭക്തലക്ഷങ്ങളാണ് ശബരിമലയിലേയ്ക്ക് ഒഴുകുന്നത്. അയ്യപ്പന്‍മാരുടെ അഭൂതപൂര്‍വ്വമായ തിരക്ക് വര്‍ധിച്ചതോടെ സന്നിധാനത്ത് വന്‍തോതിലുള്ള സുരക്ഷയാണ് ഒരുക്കിയിരിയ്ക്കുന്നത്.
തീര്‍ഥാടകരുടെ സുരക്ഷയ്ക്കും സേവനങ്ങള്‍ക്കുമായി 1200 ഓളം പോലീസ് സേനാംഗങ്ങള്‍ പ്രവര്‍ത്തനരംഗത്ത് ഉണ്ടാവും. സത്രം, വള്ളക്കടവ്, പുല്ലുമേട്, പാഞ്ചാലിമേട്, പരുന്തുംപാറ എന്നിവിടങ്ങളില്‍ അസ്‌ക ലൈറ്റുകള്‍ ഉള്‍പ്പടെ വിപുലമായ സുരക്ഷസംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വനം വകുപ്പ് എലഫന്റ് സ്‌ക്വാഡിന്റെ സേവനത്തിന് പുറമെ ആംബുലന്‍സ് സൗകര്യവും ഏര്‍പ്പെടുത്തും. സത്രം മുതല്‍ പുല്ലുമേട് വരെ പത്തിടങ്ങളിലായി കുടിവെള്ള സൗകര്യം ഏര്‍പ്പാടാക്കി. ജല അതോറിറ്റി പുല്ലുമേട്, ഉപ്പുപാറ, മുക്കുഴി, പാഞ്ചാലിമേട്, പരുന്തുംപാറ എന്നിവിടങ്ങളിലും കോഴിക്കാനം മുതല്‍ പുല്ലുമേട് വരെ ഓരോ കിലോമീറ്റര്‍ ഇടവിട്ട് കുടിവെള്ള സൗകര്യവും ലഭ്യമാകും.

മോട്ടോര്‍ വാഹനവകുപ്പ് തീര്‍ത്ഥാടകരുടെ വാഹനഅറ്റകുറ്റപ്പണികള്‍ നടത്തുന്നത് ഉള്‍പ്പെടെയുള്ള സേവനങ്ങളുമായി നിലവില്‍ പ്രവര്‍ത്തനരംഗത്തുണ്ട്. സെയ്ഫ് സോണ്‍ പദ്ധതിയുടെ ഭാഗമായി നാലു പട്രോളിംഗ് യൂണിറ്റുകളും പ്രവര്‍ത്തിയ്ക്കുന്നുണ്ട്.

കെഎസ്ആര്‍ടിസി മകരവിളക്ക് ദര്‍ശനത്തിന് എത്തുന്ന തീര്‍ത്ഥാടകരുടെ സൗകര്യത്തിന് വള്ളക്കടവ് കോഴിക്കാനം റൂട്ടില്‍ അമ്പത് ബസുകള്‍ സര്‍വീസ് നടത്തും. പുല്ലുമേട്ടില്‍ ബി.എസ.്എന്‍.എല്‍ താല്‍ക്കാലിക ടവറും പ്രവര്‍ത്തിച്ചു തുടങ്ങി. ജനുവരി 14 നാണ് മകരവിളക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button