NewsIndia

പെട്രോള്‍ പമ്പുകളിലെ കാർഡ് ഇടപാട്: അധിക നിരക്ക് ബാങ്കുകളും എണ്ണക്കമ്പനികളും വഹിക്കണം; കേന്ദ്രസര്‍ക്കാര്‍

ഡൽഹി: ബാങ്കുകളും എണ്ണക്കമ്പനികളും പെട്രോള്‍ പമ്പുകളില്‍ കാര്‍ഡ് ഉപയോഗിച്ചുള്ള പണ ഇടപാടിന് ട്രാന്‍സാക്ഷന്‍ ചാര്‍ജ് വഹിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഡിജിറ്റല്‍ പണമിടപാടിലെ അധികബാധ്യത പമ്പുടമകളോ ഉപഭോക്താക്കളോ വഹിക്കേണ്ടതില്ലെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ അറിയിച്ചു. പെട്രോള്‍ പമ്പുകളെയും ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും ധനകാര്യ വകുപ്പ് വിളിച്ച യോഗത്തിനുശേഷം മന്ത്രി വ്യക്തമാക്കി.

തീരുമാനം ഈ മാസം 16 മുതല്‍ നടപ്പിലാകുമെന്നും, ട്രാന്‍സാക്ഷന്‍ നിരക്ക് സംബന്ധിച്ച കാര്യങ്ങള്‍ ബാങ്കുകളും എണ്ണക്കമ്പനികളും ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതോടെ, പമ്പുകളിലെ ഡിജിറ്റല്‍ പണമിടപാട് സംബന്ധിച്ച തര്‍ക്കത്തിന് അന്ത്യമായി. നേരത്തെ ഡിജിറ്റല്‍ പണമിടപാടിന് പെട്രോള്‍ പമ്പുടമകളില്‍നിന്ന് സര്‍വീസ് ചാര്‍ജ് ഈടാക്കിയത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് പമ്പുടമകൾ ജനുവരി ഒമ്പതു മുതല്‍ പമ്പുകളില്‍ കാര്‍ഡെടുക്കില്ലെന്ന നിലപാടിലായിരുന്നു. എന്നാല്‍, വിഷയത്തില്‍ ഇടപെടാമെന്ന സര്‍ക്കാറിന്റെ ഉറപ്പിനെതുടര്‍ന്ന് വെള്ളിയാഴ്ചവരെ കാര്‍ഡെടുക്കാമെന്ന് ഉടമകള്‍ തീരുമാനിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button