International

ഓസ്‌ട്രേലിയന്‍ ആരോഗ്യമന്ത്രി രാജി വെച്ചു

മെൽബൺ : ഓസ്‌ട്രേലിയന്‍ ആരോഗ്യമന്ത്രി സൂസന്‍ ലേ രാജി വെച്ചു. ക്വീന്‍സ് ലാന്‍ഡിലെ ഗോള്‍ഡ് കോസ്റ്റില്‍ വീടു വാങ്ങാന്‍ ഔദ്യോഗിക യാത്ര നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് രാജി. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി മെല്‍കോം ടര്‍ബുള്‍ വെള്ളിയാഴ്ച ലേയുടെ രാജി സ്വീകരിച്ചതായി സ്ഥിരീകരിച്ചു.

795,000 ഓസ്ട്രേലിയന്‍ ഡോളറിന്റെ വസ്തു വാങ്ങിക്കാന്‍ 2015-ല്‍ ഗോള്‍ഡ് കോസ്റ്റിലേക്ക് നടത്തിയ യാത്രകളും, 2013-ലെയും 2014-ലെയും പുതുവര്‍ഷ ആഘോഷങ്ങളുമായി ബന്ധപ്പെട്ട യാത്രകളുമാണ് വിവാദത്തിലായത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ലേയുടെ രാജി ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു.

നിയമവിരുദ്ധമായി താന്‍ ഒന്നും ചെയ്തില്ലെന്നാണ് ലേ തന്റെ രാജി കത്തിൽ പറയുന്നത്. മന്ത്രിയെന്ന നിലയിലുള്ള ധാര്‍മ്മികത ഉയര്‍ത്തിപ്പിടിക്കാനാണ് രാജിയെന്നും വെള്ളിയാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയില്‍ ലേ പറഞ്ഞു.

shortlink

Post Your Comments


Back to top button