IndiaNews

അർണബിന്റെ പുതിയ ചാനലിൽ രാജീവ് ചന്ദ്രശേഖറിനും നിക്ഷേപം

ന്യൂഡല്‍ഹി: ടൈം നൗ ചാനലില്‍ നിന്ന് രാജിവെച്ച പ്രമുഖ വാര്‍ത്താ അവതാരകന്‍ അര്‍ണബ് ഗോസ്വാമി എഡിറ്ററായി ആരംഭിക്കുന്ന റിപ്പബ്ലിക് എന്ന പുതിയ ചാനലില്‍ കേരളത്തിലെ എന്‍.ഡി.എ വൈസ് ചെയര്‍മാനും രാജ്യസഭാംഗവുമായ രാജീവ് ചന്ദ്രശേഖറിനും നിക്ഷേപം. രാജീവ് ചന്ദ്രശേഖര്‍ പുതിയ ചാനലിന്റെ ഉടമസ്ഥരായ എ.ആര്‍.ജി ഔട്ട്ലിയര്‍ മീഡിയ പ്രൈവറ്റ് ലിമിറ്റഡില്‍ 30 കോടിയിലധികം നിക്ഷേപമിറക്കിയതായി ഇന്ത്യൻ എക്സ്പ്രസാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

എ.ആര്‍.ജി ഔട്ട്ലിയറിന്റെ എം.ഡിയായി കഴിഞ്ഞ നവംബറിലാണ് അര്‍ണബ് ഗോസ്വാമി നിയമിതനായത്.അര്‍ണബും ഭാര്യ സമയബ്രതറായ് ഗോസ്വാമിയും ഡയറക് ടര്‍മാരായ സാര്‍ഗ് മീഡിയയാണ് പുതിയ ചാനലിലെ പ്രധാന നിക്ഷേപകര്‍. മോഹന്‍ദാസ് പൈ സ്ഥാപിച്ച ആരിന്‍ കാപ്പിറ്റര്‍ പാര്‍ട്ണേഴ്സ് 7.5 കോടി രൂപയും പുതിയ ചാനലിനായി നിക്ഷേപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button