KeralaLatest NewsNews

രാജീവ് ചന്ദ്രശേഖറുമായി തനിക്ക് യാതൊരു ബന്ധവുമില്ല, പത്രത്തിലും പടത്തിലും കണ്ട പരിചയം മാത്രം: ഇ.പി ജയരാജന്‍

തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖറുമായി ബന്ധമെന്ന പ്രതിപക്ഷ ആരോപണം തള്ളി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. ‘രാജീവ് ചന്ദ്രശേഖറുമായി തനിക്ക് യാതൊരു ബന്ധവുമില്ല. ഇതുവരെ നേരില്‍ കണ്ടിട്ടില്ല, ഫോണില്‍ വിളിച്ച ബന്ധം പോലുമില്ല. പത്രത്തിലും പടത്തിലും കണ്ട പരിചയം മാത്രമാണുള്ളത്’, ഇ.പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Read Also; ഒന്നുമില്ലെങ്കിലും അവർ ഒരു ടീച്ചറല്ലേ? എന്നിട്ടും….: കെ.കെ ശൈലജയെ വിമർശിച്ച് കല്‍പറ്റ നാരായണന്‍

പ്രതിപക്ഷ നേതാവ് വി ഡി സതീശന്റേത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നും ഇ.പി പ്രതികരിച്ചു. എന്ത് അടിസ്ഥാനത്തിലാണ് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചതെന്ന് ചോദിച്ച ഇ പി ജയരാജന്‍, തനിക്ക് ബിസിനസുണ്ടെങ്കില്‍ എല്ലാം സതീശന് എഴുതി കൊടുക്കാമെന്നും വെല്ലുവിളിച്ചു. വൈദേകം റിസോര്‍ട്ടുമായി തനിക്ക് ഒരു ബന്ധവുമില്ല. അതിന്റെ ഉപദേശകന്‍ മാത്രമായിരുന്നു താനെന്നും ഇ.പി പ്രതികരിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button