NewsTechnology

അമ്പരപ്പിക്കുന്ന വേഗതയില്‍ പുതിയ ഇന്റര്‍നെറ്റ് സേവനവുമായി ജിയോ

റിലയൻസ്​ ജിയോ ഫൈബർ ഇൻറർനെറ്റ്​ സേവനം ആരംഭിക്കുന്നു.1 ജി.ബി.പി.എസ്​ വരെ വേഗത ജിയോയുടെ ഫൈബർ ഇൻറർനെറ്റ്​ കണക്ഷന്​ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.എന്നാൽ എല്ല പ്രദേശങ്ങളിലും ഇത്​ ലഭ്യമാവില്ലെന്നും വാർത്തകളുണ്ട്​. 70 എം.ബി.പി.എസ്​ മുതൽ 100 എം.ബി.പി.എസ്​ വരെ വേഗത ജിയോയുടെ നെറ്റിന്​ ഉണ്ടാവും. ആദ്യ ഘട്ടത്തിൽ മുംബൈയിലായിരിക്കും സേവനം ലഭ്യമാകുക എന്നാണ് റിപ്പോർട്ട്.

ആദ്യമായി കണക്ഷനെടുക്കുമ്പോൾ 4,500 രൂപയാണ്​ ഇൗടാക്കുക. പിന്നീട്​ മൂന്നു മാസം സേവനം പൂർണമായും സൗജന്യമായിരിക്കും. 4 ജി ഫീച്ചർ ​ഫോൺ അവതരിപ്പിക്കുമെന്ന്​ ജിയോ പ്രഖ്യാപിച്ചിരുന്നു. 999 രൂപ മുതൽ 1500 രൂപവരെയായിരിക്കും ഫോണിന്റെ വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button