Devotional

ഇന്ന് മകരവിളക്ക് : മകരജ്യോതി ദര്‍ശനത്തിന് കാത്തിരിക്കുന്നത് ഭക്തലക്ഷങ്ങള്‍

സന്നിധാനം : മകരവിളക്ക് ആഘോഷത്തോടെ രണ്ട് മാസത്തെ തീര്‍ഥാടനകാലത്തിന് സമാപനമാകും. ഇന്ന് സന്ധ്യാ ദീപാരാധനയോടെയാണ് പൊന്നമ്പലമേട്ടില്‍ വിളക്ക് ദര്‍ശിക്കുന്നത്.

.ദക്ഷിണായനത്തില്‍ നിന്നും സൂര്യന്‍ ഉത്തരായണത്തിലേക്ക് മാറുന്ന മുഹൂര്‍ത്തമാണ് മകരസംക്രാന്തി.

പന്തളത്തുനിന്നും കൊണ്ടുവരുന്ന തിരുവാഭരണങ്ങള്‍ വൈകീട്ട് ഭഗവാന് ചാര്‍ത്തി ദീപാരാധന നടത്തുന്നതോടെ കിഴക്കന്‍ ചക്രവാളത്തില്‍ മല നിരകള്‍ക്ക് മുകളിലായി ദിവ്യ -ജ്യോതി തെളിയും.ആകാശത്ത് മകര നക്ഷത്രവും കാണാറാവും.

മകരവിളക്ക് പൂജകള്‍ക്കായി സന്നിധാനത്തില്‍ തന്ത്രിയെ സ്വീകരിച്ചു. സന്നിധാനത്തും പമ്പയിലും മകരജ്യോതി ദര്‍ശനത്തിനുള്ള അവസാനവട്ട ഒരുക്കത്തിലാണ്. പാണ്ടിത്താവളത്തില്‍ കുറഞ്ഞത് ഒന്നര ലക്ഷം അയ്യപ്പന്മാര്‍ക്ക് ഇരുന്ന് മകരവിളക്ക് ദര്‍ശിക്കാന്‍ അവസരം ഒരുക്കുന്നുണ്ട്.

മകരസംക്രമ പൂജയോടനുബന്ധിച്ച് അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തുന്നതിനുള്ള തിരുവാഭരണം വൈകിട്ട് അഞ്ചരയോടെ സന്നിധാനത്തെത്തും.

മകരളവിളക്ക് ദര്‍ശനത്തിന് തിക്കും തിരക്കും ഒഴിവാക്കാന്‍ വന്‍ സുരക്ഷയാണ് പമ്പയിലും, സന്നിധാനത്തും ഒരുക്കിയിരിക്കുന്നത്. അപകടങ്ങള്‍ ഒഴിവാക്കാന്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍ അയ്യപ്പന്മാര്‍ കയറുന്നത് നിരോധിച്ചിട്ടുണ്ട്.

സന്നിധാനത്തും പരിസരത്തും വ്യാഴാഴ്ച മുതല്‍ വന്‍ തിരക്കാണ്. കലിയുഗാവതാരമായ അയ്യപ്പനെ സര്‍വ്വാഭരണ വിഭൂഷിതനായി കാണാനും -ജ്യോതി ദര്‍ശനത്തിന്റെ പുണ്യം നേടാനുമായി ഭക്തര്‍ കാത്തു നില്‍ക്കുകയാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button