India

ഗംഗാനദിയില്‍ ബോട്ട് മുങ്ങി; നിരവധിപേര്‍ മരിച്ചു

പാറ്റ്‌ന: ഗംഗാ നദിയില്‍ ബോട്ട് മുങ്ങി നിരവധിപേര്‍ മരിച്ചു. 15 ഓളം പേര്‍ മരിച്ചതായിട്ടാണ് സൂചന. എന്നാല്‍ കൃത്യമായ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. പാറ്റ്‌നയിലെ ഗംഗാനദിയിലാണ് അപകടം നടന്നത്.

നിരവധി പേരെ കാണാതായിട്ടുണ്ട്. 10 പേരെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തിയിട്ടുണ്ട്. മകര സംക്രാന്തിയോടനുബന്ധിച്ച് നദിക്ക് നടുവില്‍ സംഘടിപ്പിച്ച പട്ടം പറത്തല്‍ ഉത്സവത്തില്‍ പങ്കെടുത്ത ആളുകളുമായി മടങ്ങിയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ബോട്ട് കരയ്ക്ക് അടുക്കാന്‍ നിമിഷങ്ങള്‍ മാത്രം അവശേഷിക്കെയാണ് അപകടം നടന്നത്.

ബോട്ടില്‍ കൂടുതല്‍ ആളുകളെ കയറ്റിയതാണ് അപകടത്തിന് കാരണമായതെന്ന് പറയുന്നു. ബോട്ടില്‍ 40 പേരാണ് ഉണ്ടായിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button