International

ഹോട്ടലില്‍ വിളമ്പിയ ഭക്ഷണത്തില്‍ മനുഷ്യന്റെ മാംസം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

ഭക്ഷണത്തില്‍ പാറ്റ, എലി, എട്ടുകാലി തുടങ്ങിയവ ലഭിക്കുന്നത് സാധാരണ കാര്യമായിരിക്കുന്നു. പല ഹോട്ടലുകള്‍ക്കും ഇതുവഴി പൂട്ടും വീണിട്ടുണ്ട്. മനുഷ്യമാംസം ലഭിച്ച ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളും കണ്ടിട്ടുണ്ട്. അതിനു സമാനമായ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ഒരു റെസ്‌റ്റോറന്റില്‍ നടന്ന ഞെട്ടിപ്പിക്കുന്ന സംഭവത്തിന്റെ ഫോട്ടോ ആണ് പുറത്തുവന്നിരിക്കുന്നത്.

റെസ്‌റ്റോറന്റില്‍ വിളമ്പിയ ഭക്ഷണത്തില്‍ മനുഷ്യന്റെ മാംസം. മനുഷ്യന്റെ കാലാണ് ചിത്രത്തില്‍ കാണുന്നത്. ഇറ്റലിയിലെ പ്രമുഖ ചൈനീസ് റെസ്റ്റോറന്റിനെതിരെ വെയ്റ്റര്‍ തന്നെയാണ് രംഗത്തുവന്നത്. ഹോട്ടലിന്റെ അടുക്കളയില്‍ നിന്ന് പകര്‍ത്തിയ ചിത്രമെന്ന് അവകാശപ്പെട്ടു കൊണ്ടാണ് വെയ്റ്റര്‍ ചിത്രം പോസ്റ്റ് ചെയ്തത്. സ്ലൊവേനിയക്കാരനായ ഒരു കസ്റ്റമര്‍ക്ക് നല്‍കിയ ഭക്ഷണത്തില്‍ മനുഷ്യമാംസം അടങ്ങിയിരുന്നുവെന്നാണ് വെയ്റ്ററുടെ വെളിപ്പെടുത്തല്‍.

ചിത്രം പുറത്ത് വന്നതോടെ റെസ്റ്റോറന്റിലെ സ്ഥിരം കസ്റ്റമേഴ്‌സ് ഇറ്റാലിയന്‍ അധികൃതര്‍ക്ക് പരാതി നല്‍കി. തുടര്‍ന്ന് പോലീസും ഭക്ഷ്യ സുരക്ഷാ വിഭാഗവും റെസ്റ്റോറന്റില്‍ പരിശോധന നടത്തി. പഴകിയ തവള കാലുകളും ഞണ്ടിന്റെ മാംസവും പിടിച്ചെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button