NewsInternational

ഒബാമ കെയര്‍ പദ്ധതി നിര്‍ത്തലാക്കുന്നു

വാഷിംഗ്ടണ്‍: :ബരാക് ഒബാമയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ഒബാമ കെയര്‍ പദ്ധതി നിര്‍ത്തലാക്കുന്നു. ഇത് സംബന്ധിച്ച പ്രമേയത്തിന് യു എസ് ജനപ്രതിനിധി സഭയും അംഗീകാരം നല്‍കി. സെനറ്റ് പാസാക്കിയ പ്രമേയം 198 നെതിരെ 227 വോട്ടുകള്‍ക്കാണ് ജനപ്രതിനിധി സഭ പാസാക്കിയത്. നേരത്തെ പദ്ധതി നിര്‍ത്തലാക്കുന്നതിന് അമേരിക്കന്‍ സെനറ്റും അംഗീകാരം നല്‍കിയിരുന്നു. രാജ്യത്തെ രണ്ടു കോടിയിലധികം വരുന്ന പൗരന്മാര്‍ക്കാണ് ഒബാമ കെയര്‍ പദ്ധതിയുടെ ആനുകൂല്യം ലഭിച്ചിരുന്നത്. ഇതോടെ സ്വപ്നപദ്ധതിയായി ഒബാമ അവതരിപ്പിച്ച ഒബാമ കെയര്‍ നിലക്കുമെന്ന് ഏറെക്കുറെ ഉറപ്പായി.

ആരോഗ്യമേഖലയിലെ സ്വപ്നപദ്ധതിയായി അവതരിപ്പിക്കപ്പെട്ട ഒബാമ കെയര്‍ വന്‍സാമ്പത്തിക ബാധ്യതയാണ് രാജ്യത്തിന് വരുത്തിവെക്കുന്നതെന്നായിരുന്നു റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയുടെ പ്രധാന ആരോപണം. താന്‍ പ്രസിഡന്റായാല്‍ പദ്ധതി നിര്‍ത്തലാക്കുമെന്നും പ്രചാരണവേളയില്‍ ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഒബാമയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കാലികമായ മാറ്റങ്ങളോടെ പദ്ധതി തുടരുമെന്ന് ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ റിപ്പബ്ലിക്കന്‍മാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button