Latest NewsUAEGulf

നീണ്ട 30 വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ശേഷം ദുബായിലെ പ്രശസ്ത സ്കൂള്‍ അടച്ചുപൂട്ടുന്നു

അല്‍സഫ :  ഇഇഎസ്എസ് സ്കൂളില്‍ ഇനി കുട്ടികളുടെ കളിചിരി മുഴങ്ങില്ല. കാരണം എന്നന്നേക്കുമായി സ്കൂള്‍ പ്രവര്‍ത്തന രഹിതമാകുകയാണ് . ദുബായിലെ എമിറേറ്റ്സ് ഇംഗ്ലീഷ് സ്പീക്കിങ് സ്കൂള്‍ ( ഇഇഎസ്എസ് ) നീണ്ട 35 വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ശേഷം ഈ വരുന്ന തിങ്കളാഴ്ച അടച്ചുപൂട്ടുന്നതായാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഏകദേശം 600 ഓളം വരുന്ന അധ്യാപകരും വിദ്യാര്‍ഥികളുമാണ് ഇഇഎസ്എസ് സ്കൂളിന്‍റെ ഭാഗമായിരുന്നത്.

സാമ്പത്തിക പ്രതിസന്ധിയാണ് സ്കൂള്‍ എന്നന്നേക്കുമായി പ്രവര്‍ത്തനം നിര്‍ത്തുന്നതിന് കാരണമായിരിക്കുന്നത്. സ്കൂളിലെ 95 ശതമാനം അധ്യാപകരും 500 ഓളം വിദ്യാര്‍ത്ഥികളും ഷാര്‍ജയിലേയും ദുബായിലേയും സ്കൂളുകളിലുമായി പ്രവേശനം നേടിയതായി അറിയുന്നു. സ്കുളിലെ അധ്യാപകരും ജീവനക്കാരും വിദ്യാര്‍ത്ഥികളും സ്കൂള്‍ നിര്‍ത്തുന്നതില്‍ അതീവ ദുംഖിതരാണെന്നും അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button