International

ഹിജാബ് ധരിച്ചത്തിയ വിദ്യാർത്ഥിനിയെ ബസ്സിൽ നിന്നും ഇറക്കി വിട്ടു

ലോസ്ഏഞ്ചൽസ് : ഹിജാബ് ധരിച്ചത്തിയ വിദ്യാർത്ഥിനിയെ ബസ്സിൽ നിന്നും ഇറക്കി വിട്ടു. പ്രോവോ നഗരത്തിലെ ടിംപ്‌വ്യൂ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ ജന്ന ബക്കീര്‍ (15) നെയാണ് സ്‌കൂള്‍ ബസില്‍ നിന്നും ഡ്രൈവർ ഇറക്കിവിട്ടത്.

നീ ഇവിടുത്തുകാരിയല്ല അതിനാൽ വാഹനത്തില്‍ നിന്നും പുറത്തിറങ്ങണമെന്ന് മൈക്കിലൂടെയാണ് ഡ്രൈവർ തന്നോട് ആവശ്യപ്പെട്ടത്. ബസില്‍ നിന്നും പുറത്താക്കിയപ്പോള്‍ എല്ലാവരും തന്നെനോക്കി ചിരിച്ചുവെന്നും ആ സമയം, താന്‍ കരച്ചിലിന്റെ വക്കിലായിരുന്നുവെന്നും കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ഹിജാബ് തന്റെ സ്വത്വത്തിന്റെ ഭാഗമായതിനാൽ അത് ഉപേക്ഷിക്കാനാകില്ലെന്നും കുട്ടി പറഞ്ഞു. സംഭവമായി ബന്ധപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ മാപ്പ് പറയണമെന്നാണ് ജന്നയുടെ മാതാപിതാക്കളുടെ നിലപാട്.

എന്നാൽ ഇത്തരത്തില്‍ ഒരു വിവേചനം തങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നും കുട്ടി ബസ് മാറിക്കയറിയതിനാലാണ് പുറത്തിറക്കിയതെന്നുമാണ് സംഭവത്തില്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്നുള്ള വിശദീകരണം

shortlink

Post Your Comments


Back to top button