Crime

കമല്‍ സി ചവറയ്ക്ക് നേരെ ആക്രമണം

കോഴിക്കോട്: പോലീസ് പീഡനമാരോപിച്ച്‌ പുസ്തകം കത്തിച്ച്‌ പ്രതിഷേധിച്ച എഴുത്തുകാരന്‍ കമല്‍ സി ചവറയ്ക്ക് നേരെ ആക്രമണം. കുന്നമംഗലത്ത് വച്ചാണ് കമല്‍ സിയെ ആക്രമിച്ചത്. കമലിനെ ആക്രമിച്ച മിഥുന്‍ എന്നയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ആക്രമണത്തില്‍ ചെവിക്ക് പരുക്കേറ്റ കമല്‍ സിയെ ബീച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തനിക്കെതിരെ പോലീസ് കേസെടുത്ത് പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച്‌ ഇന്നലെയാണ് കമല്‍ സി പുസ്തകം കത്തിച്ചത്. കോഴിക്കോട് കിഡ്സണ്‍ കോര്‍ണറില്‍ വച്ചാണ് കമല്‍ പുസ്തകം കത്തിച്ചത്. താന്‍ എഴുത്ത് നിര്‍ത്തുകയാണെന്നും കമല്‍ പ്രഖ്യാപിച്ചിരുന്നു.

shortlink

Post Your Comments


Back to top button