Kerala

ബൈക്ക് യാത്രികരെ അജ്ഞാതസംഘം വെട്ടിവീഴ്ത്തി

തിരുവനന്തപുരം: അജ്ഞാതസംഘം ബൈക്ക് യാത്രികരെ വെട്ടിവീഴ്ത്തി. രണ്ട് ബൈക്കുകളിലെത്തിയ അഞ്ചംഗസംഘം രണ്ട് പേരെ വെട്ടുകയായിരുന്നു. വെള്ളറടയിലാണ് ആക്രമണം നടക്കുന്നത്. പാട്ടംതലയ്ക്കല്‍ ജയകൃഷ്ണ കിഴക്കേക്കര വീട്ടില്‍ ജയകുമാര്‍ (47), പാട്ടംതലയ്ക്കല്‍ റോഡരികത്ത് വീട്ടില്‍ അനില്‍കുമാര്‍ (45) എന്നിവര്‍ക്കാണ് വെട്ടേറ്റത്.

ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. രാത്രിയിലാണ് അക്രമം നടക്കുന്നത്. വെള്ളറടയില്‍ ഫ്രൂട്ട്‌സ് സ്റ്റാള്‍ നടത്തുന്ന ജയകുമാര്‍ കടയടച്ച് ബന്ധുവായ അനില്‍കുമാറുമായി ബൈക്കില്‍ പോകവെയാണ് അക്രമം ഉണ്ടായത്. ജയകുമാറിന്റെ പരിക്ക് ഗുരുതരമായതിനാല്‍ കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ചെമ്പൂര്‍ സ്വദേശിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചതെന്നാണ് പോലീസിനു ലഭിച്ചമൊഴി. പോലീസ് പ്രതികള്‍ക്കായുള്ള തെരച്ചില്‍ തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button