International

എയർ ബലൂൺ തകർന്ന്‍ വീണ് : വിനോദസഞ്ചാരികൾക്ക് പരിക്കേറ്റു

ഷാര്‍ജ : എയർ ബലൂൺ തകർന്ന്‍ വീണ് വിനോദസഞ്ചാരികൾക്ക് പരിക്കേറ്റു. ഷാർജയിലെ അൽ മാദാമിനടുത്തുള്ള മരുഭൂമിയിലാണ് ഹോട്ട് എയർ ബലൂൺ തകര്‍ന്ന്‍ വീണത്. വിദേശികളായ ആറ് വിനോദസഞ്ചാരികൾക്കു പരിക്കേറ്റതായി മധ്യമേഖല പോലീസ് ഡയറക്ടർ കേണൽ ബിൻ ദർവീശ് പറഞ്ഞു.

ബലൂണിന്റെ തകരാറോ, ശക്‌തമായ കാറ്റോ ആയിരിക്കും അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. വിശദമായ അന്വേഷണത്തിലുടെ മാത്രമേ ശരിയായ കാരണം അറിയാൻ സാധിക്കുകയുള്ളുവെന്നും അന്വേഷണം പുരോഗമിച്ചു വരുകയാണെന്നും ദർവീശ് പറഞ്ഞു. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

shortlink

Post Your Comments


Back to top button