Health & Fitness

പഴം തോലോടെ പുഴുങ്ങി കഴിക്കണം; ഇല്ലെങ്കില്‍?

നേന്ത്രപഴം ആരോഗ്യഗുണങ്ങളേറെയുള്ള പഴവര്‍ഗമാണ്. പ്രഭാത ഭക്ഷണത്തില്‍ പഴം ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. എന്നാല്‍, പഴം പുഴുങ്ങി കഴിക്കണമെന്നാണ് പറയുന്നത്. പഴം തോലോടെ പുഴുങ്ങി കഴിച്ചാല്‍ ഇരട്ടി ഗുണങ്ങളുണ്ട്. വേദന സംഹാരികള്‍ കഴിച്ച് വേദന കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇനി മുതല്‍ പഴം ആശ്വാസമാകും.

കാരണം പഴത്തിന്റെ തോലിട്ട് പുഴുങ്ങിയ വെള്ളം വേദന സംഹാരിയാണ്. പഴത്തിന്റെ തോല്‍ വേദനയുള്ള ഭാഗത്ത് അമര്‍ത്തി മസ്സാജ് ചെയ്താല്‍ വേദനയെ ഇല്ലാതാക്കാം. പഴത്തിന്റെ തോല്‍ ജ്യൂസാക്കി കഴിച്ചാല്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ പഴത്തിന്റെ തോല്‍മുന്നിലാണ്.

പഴത്തിന്റെ തോലില്‍ ഫൈബര്‍ കൂടുതല്‍ അടങ്ങിയിട്ടുണ്ട്. പഴത്തിന്റെ തോല്‍ പുഴുങ്ങിയ വെള്ളം കുടിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. കൃഷ്ണമണിയുടെ ആരോഗ്യത്തിന് ഏറ്റവും നല്ലതാണ് പഴത്തിന്റെ തോല്‍. ഇത് കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button