NewsIndia

ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ ചെന്നൈയിൽ പ്രതിഷേധം; അണിനിരന്നത് 5000 ത്തോളം ജനങ്ങൾ

ചെന്നൈ: ജെല്ലിക്കെട്ടിന് പിന്തുണയുമായി ചെന്നൈയില്‍ ഒത്തുകൂടിയത് 5000ത്തോളം ജനങ്ങൾ. അർധരാത്രി മറീന ബീച്ചിൽ വിദ്യാര്‍ത്ഥികളും ടെക്കികളും അടങ്ങുന്ന സംഘമാണ് പ്രതിഷേധവുമായി ഒത്തുകൂടിയത്. ജെല്ലിക്കെട്ടിന് അനുമതി ലഭിക്കും വരെ സമരം തുടരുമെന്ന് അവര്‍ അറിയിച്ചു. കഴിഞ്ഞ നാല് ദിവസമായി ജെല്ലികെട്ടിന്റെ നിരോധനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. ചര്‍ച്ചയ്ക്ക് വിളിച്ചെങ്കിലും മുഖ്യമന്ത്രി പനീര്‍ ശെല്‍വം നിലപാട് വ്യക്തമാക്കണമെന്നാണ് പ്രതിഷേധപ്രവര്‍ത്തകരുടെ ആവശ്യം. മൃഗസംരക്ഷണ സമിതിയായ പെറ്റയ്ക്കുമെതിരെയാണ് പ്രതിഷേധവുമായി രംഗത്തിരിക്കുന്നത്.

മധുരയിലും ഇത്തരത്തില്‍ പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിച്ചിരുന്നു. പ്രതിഷേധപ്രകടനം അക്രമാസക്തമാകുമെന്ന് ഭയന്ന് 200ലധികം ആളുകളെ കരുതല്‍ തടങ്കലില്‍ വച്ചിരുന്നു. തമിഴ്‌നാടിന്റെ ദേശീയ ഉത്സവമായ പൊങ്കലിന്റെ ഭാഗമായാണ് ജെല്ലിക്കെട്ട് സംഘടിപ്പിക്കുന്നത്. മൃഗങ്ങളെ ദ്രോഹിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് സുപ്രീം കോടതി ജെല്ലിക്കെട്ടിന് നിരോധനം ഏര്‍പ്പെടുത്തിയത്. അതേസമയം പാരമ്പര്യത്തിന്റെ ഭാഗമായ ജെല്ലിക്കെട്ടിന്റെ നിരോധനം എടുത്തുമാറ്റണം എന്ന ആവശ്യവുമായി ചലച്ചിത്ര സാംസ്‌കാരിക പ്രവര്‍ത്തകരും രംഗത്ത് വന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button