Nattuvartha

വിവാഹ സ്വര്‍ണവുമായി മുങ്ങിയ യുവാവിനെതിരേ മകളെയും കൂട്ടി ഭാര്യയുടെ വാര്‍ത്താസമ്മേളനം

സ്വര്‍ണാഭരണങ്ങളും പണവും കൈക്കലാക്കി മുങ്ങിയ യുവാവിനെതിരെ പ്രതികരിച്ച് ഭാര്യയും മകളും. വിവാഹം ചെയ്ത് ഇയാള്‍ യുവതിയെ ചതിക്കുകയായിരുന്നു. യുവാവിനെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്നും ആഭരണങ്ങളും പണവും തിരിച്ച് കിട്ടണമെന്നും യുവതി ആവശ്യപ്പെടുന്നു.

പാലക്കാട് വീരമംഗലം പൂതക്കാട് കൂരിക്കാട്ടില്‍ അന്‍സാറിനെതിരേയാണ് പെരിന്തല്‍മണ്ണ കുന്നക്കാവ് എം.ടി വഹീദ പരാതിയുമായി രംഗത്തെത്തിയത്. 2008ലാണ് വഹീദയും അന്‍സാറും തമ്മിലുള്ള വിവാഹം നടന്നത്. 50 പവന്‍ സ്വാര്‍ണം വാങ്ങിയാണ് കല്യാണം നടന്നത്. വിവാഹശേഷം ബിസിനസ് ആവശ്യത്തിനായി രണ്ട് ലക്ഷം രൂപയും വഹീദയുടെ സ്വര്‍ണാഭരണങ്ങളും അന്‍സാര്‍ കൈക്കലാക്കി.

എന്നാല്‍, ബിസിനസ് നോക്കിനടത്താതെ ആര്‍ഭാട ജീവിതം നയിച്ച അന്‍സാര്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങി. തുടര്‍ന്ന് 2009ല്‍ വഹീദ ചെര്‍പ്പളശേരി പോലിസില്‍ പരാതി നല്‍കി. കുടുംബ കോടതിയില്‍നിന്ന് വഹീദക്കനുകൂലമായി വിധി ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഒറ്റപ്പാലം കോടതി മുഖേന നടന്ന കൗണ്‍സിലിങ്ങില്‍ വീണ്ടും ഒരുമിച്ച് ജീവിക്കാന്‍ തയാറായി.

അതേസമയം, വീട്ടുകാര്‍ കൂടുതല്‍ പണവും സ്വര്‍ണാഭരണങ്ങളും വേണമെന്നാവശ്യപ്പെട്ട് തന്നെയും മകളേയും ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ വീണ്ടും സ്വന്തം വീട്ടിലേക്ക് വരികയായിരുന്നു. തുടര്‍ന്ന് വീണ്ടും യുവതി ചെറുപ്പളശ്ശേരി കോടതിയില്‍ പരാതി നല്‍കി. എന്നാല്‍, കേസില്‍ കോടതിയില്‍ ഹാജരാകുകയോ തനിക്കുള്ള നഷ്ടപരിഹാരം നല്‍കുകയോ ചെയ്യാതെ മുങ്ങിനടക്കുകയാണ് അന്‍സാറെന്ന് വഹീദ വാര്‍ത്താസമ്മേളനത്തില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button