India

റിലയന്‍സ് ജിയോ പുതിയ നിര്‍മ്മാണ രംഗത്തേക്ക്

ന്യൂഡല്‍ഹി : മുകേഷ് അംബാനിയുടെ ടെലികോം സംരംഭമായ റിലയന്‍സ് ജിയോ പുതിയ നിര്‍മ്മാണ രംഗത്തേക്ക്. വാഹനങ്ങളുടെ സുരക്ഷ സംവിധാനങ്ങളുടെ നിര്‍മാണത്തിലേക്കാണ് റിലയന്‍സ് ജിയോ കടക്കുന്നത്. വാഹനത്തിന്റെ സഞ്ചാരം നിയന്ത്രിക്കുന്ന ഉപകരണവും ഇന്ധനം, ബാറ്ററി എന്നിവയെക്കുറിച്ച് ഉടമയെ ഓര്‍മപ്പെടുത്തുന്ന മൊബൈല്‍ ആപ്പാണ് അവതരിപ്പിക്കുന്നത്.

ഉപകരണത്തില്‍ ജിയോ സിം ഉപയോഗിക്കണമെന്നു മാത്രം. ഉപകരണം ഉടന്‍തന്നെ അവതരിപ്പിക്കുന്നതിന് വാഹന നിര്‍മാതാക്കളുമായി കമ്പനി ചര്‍ച്ച നടത്തിവരുകയാണ്. മോഷ്ടിക്കപ്പെട്ടാല്‍ കാര്‍ നിശ്ചലമാക്കുക, കാറിന്റെ സഞ്ചാരത്തെക്കുറിച്ച് ഉടമയെ അറിയിക്കുക, കാര്‍ എവിടെയാണെന്ന് കണ്ടുപിടിക്കുക, കാറിനുള്ളില്‍ വൈ ഫൈ സൗകര്യം നല്‍കുക എന്നിവയാണ് കാറുമായി ബന്ധിപ്പിച്ച ഉപകരണം നിര്‍വഹിക്കുക. 2,000 രൂപയോളമായിരിക്കും കാര്‍ മാനേജ്‌മെന്റ് ഉപകരണത്തിന്റെ വില. തുടക്കത്തില്‍ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉപകരണം പിന്നീട് ഇന്ത്യയില്‍ തന്നെ നിര്‍മിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button