IndiaNews

വിദേശത്ത് കുടുങ്ങിക്കിടക്കുന്ന അമ്മയെ രക്ഷിക്കാൻ അഭ്യർത്ഥനയുമായി സഹോദരികൾ; സഹായഹസ്തവുമായി സുഷമ

ഡൽഹി: വിദേശത്ത് കുടുങ്ങിക്കിടക്കുന്ന അമ്മയെ രക്ഷിക്കാൻ സഹോദരിമാർ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനോട് സഹായം ആവശ്യപ്പെട്ടു. റിക്രൂട്ട് ഏജന്റുമാരുടെ ചതിയിൽപ്പെട്ട് ഒമാനിൽ കുടുങ്ങിക്കിടക്കുന്ന അമ്മയെ തിരികെ എത്തിക്കാനാണ് സുഷമ സ്വരാജിന്റെ സഹായം ഇവർ തേടിയത്. ഹരിയാനയിൽ നിന്നുള്ള പെൺകുട്ടികളാണ് ട്വിറ്ററിലൂടെ സഹായാഭ്യർത്ഥന നടത്തിയിരിക്കുന്നത്.

ഉടൻ തന്നെ മനുഷ്യക്കടത്ത് നടത്തിയവർക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്യാൻ മസ്ക്കറ്റിലെ ഇന്ത്യൻ എമ്പസിയോട് മന്ത്രി നിർദ്ദേശിച്ചു. പെൺകുട്ടികളുടെ അമ്മയെ എത്രയും വേഗം തിരികെ എത്തിക്കണമെന്ന് ഒമാനിലെ ഇന്ത്യൻ അംബാസിഡറോട് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button