KeralaLatest NewsNews

തമിഴ്‌നാടിന് സഹായ ഹസ്തവുമായി കേരളം: ദുരിത ബാധിത കുടുംബങ്ങൾക്ക് അത്യാവശ്യ വസ്തുക്കളടങ്ങുന്ന കിറ്റുകൾ നൽകും

തിരുവനന്തപുരം: തമിഴ്‌നാടിന് സഹായഹസ്തവുമായി കേരളം. തമിഴ്‌നാട്ടിലെ പ്രളയബാധിതരെ കഴിയാവുന്ന സഹായം നൽകി ചേർത്തുപിടിക്കാൻ കേരളം തയ്യാറാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദുരിത ബാധിത കുടുംബങ്ങൾക്ക് അത്യാവശ്യ വസ്തുക്കളടങ്ങുന്ന കിറ്റുകളായി സഹായം നൽകുവാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

വെള്ള അരി – 5 കിലോ, തുവര പരിപ്പ്, ഉപ്പ്, പഞ്ചസാര, ഗോതമ്പു പൊടി എന്നിവ ഒരു കിലോ വീതം, റവ – 500 ഗ്രാം, മുളക് പൊടി – 300 ഗ്രാം, സാമ്പാർ പൊടി – 200 ഗ്രാം, മഞ്ഞൾ പൊടി, രസം പൊടി, ചായപ്പൊടി എന്നിവ 100 ഗ്രാം വീതം, ബക്കറ്റ്, കപ്പ്, സോപ്പ്, ടൂത്ത് പേസ്റ്റ്, ചീപ്പ്, ലുങ്കി, നൈറ്റി, തോർത്ത് എന്നിവ ഒന്ന് വീതം, ടൂത്ത് ബ്രഷ് – 4, സൂര്യകാന്തി എണ്ണ – 1 ലിറ്റർ എന്നിവയാണ് കിറ്റിൽ ഉൾപ്പെടുത്തുന്ന വസ്തുക്കൾ. ഇവ കിറ്റ് ആയി ലഭ്യമാക്കുന്നതാണ് സഹായം വേഗം എത്തിക്കുവാൻ ഉചിതം എന്നാണ് കാണുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിന് എതിർവശമുള്ള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓഫിസിൽ ഇവ ശേഖരിക്കുന്നുണ്ട്. സഹജീവികളെ സഹായിക്കാനുള്ള ഈ ഉദ്യമത്തിൽ എല്ലാവരും പങ്കാളികളാകണം എന്നഭ്യർത്ഥിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read Also: രോഗി ഐസിയുവില്‍ ബീഡി വലിച്ചു: ഓക്സിജൻ മാസ്കിന് തീപിടിച്ച്‌ ആശുപത്രി കത്തിയമര്‍ന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button