International

മൃഗശാലയില്‍ പട്ടിണിക്കോലങ്ങളായ കരടികള്‍ ഭക്ഷണത്തിനായി യാചിക്കുന്ന ഹൃദയഭേദകമായ വീഡിയോ ദൃശ്യങ്ങള്‍

മൃഗശാലയില്‍ പട്ടിണിക്കോലങ്ങളായ കരടികള്‍ ഭക്ഷണത്തിനായി യാചിക്കുന്ന ഹൃദയഭേദകമായ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ഇന്തോനേഷ്യയിലെ ജാവയിലെ ബാന്‍ഡുംഗ് നഗരത്തിലുള്ള മൃഗശാലയില്‍ നിന്നാണ് ദാരുണമായ ഈ ദൃശ്യങ്ങള്‍ പുറത്തുവന്നത്. വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈലായിരിക്കുകയാണ്. ഇതോടെ മൃഗശാല അടച്ചു പൂട്ടണമെന്ന ആവശ്യവും ശക്തമായി.

കാഴ്ചക്കാരോട് ഭക്ഷണത്തിനായി കൈനീട്ടുന്ന രണ്ടു കരടികളുടെ ദൃശ്യങ്ങളാണ് പുറത്തു വന്നത്. ഭക്ഷണം കിട്ടാതെ എല്ലും തോലും മാത്രമായ ഈ മൃഗങ്ങള്‍ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് കഴിയുന്നത്. അടുത്തെങ്ങും ഭക്ഷണം നല്‍കിയതിന്റെ അടയാളങ്ങളും കാണാനില്ല. കാഴ്ചക്കാര്‍ ഇവയ്ക്ക് ഭക്ഷണം എറിഞ്ഞു നല്‍കുന്നതും വീഡിയോയിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button