NewsInternational

മഞ്ഞിനോടു പൊരുതി രണ്ടു ദിവസം; എട്ടുപേർ തിരികെ ജീവിതത്തിലേക്ക് ( video)

റോം: ഇറ്റലിയിൽ ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ ഹിമപാതത്തിൽ തകർന്ന ഹോട്ടലിന്റെ അവശിഷ്ടങ്ങളിലും മഞ്ഞിലും കുടുങ്ങി കിടന്ന എട്ടു പേരെ രണ്ടു ദിവസങ്ങള്‍ക്ക് ശേഷം ജീവനോടെ പുറത്തെത്തിച്ചു. ഒപ്പം ഹിമപാതത്തില്‍ തകര്‍ന്ന ഹോട്ടലിനുള്ളില്‍ നിന്ന് നാല് മൃതദേഹങ്ങള്‍ കണ്ടുകിട്ടി.

കാണാതായ 20 പേര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്. രണ്ടു കുട്ടികളടക്കമാണ് എട്ടുപേരെ ജീവനോടെ പുറത്തെത്തിച്ചത്.ദുരന്ത സമയത്ത് 22 അതിഥികളും ഏഴ് ജീവനക്കാരും ഹോട്ടലില്‍ ഉണ്ടായിരുന്നതായാണ് വിവരം. ഏകദേശം 40 മണിക്കൂര്‍ നേരമാണ് രക്ഷപെട്ട എട്ടുപേരും മഞ്ഞിനെ അതിജീവിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button