Latest NewsNewsInternational

ട്രാന്‍സ്‌ഫോമറിന് തീപിടിച്ചു, ജലവൈദ്യുത നിലയത്തില്‍ പൊട്ടിത്തെറി, മൂന്ന് മരണം

മിലാന്‍: ജലവൈദ്യുത പ്ലാന്റില്‍ നടന്ന സ്‌ഫോടനത്തില്‍ മൂന്ന് മരണം. നാലു പേരെ കാണാതായി. ഇറ്റലിയിലാണ് സംഭവം. ഭൂഗര്‍ഭ പ്ലാന്റിലെ ട്രാന്‍സ്‌ഫോര്‍മറില്‍ തീപിടിച്ചതിനെ തുടര്‍ന്നാണ് സ്‌ഫോടനമുണ്ടായത്. ബൊലോഗ്‌നയ്ക്ക് സമീപമുള്ള ബാര്‍ഗിയിലെ എനല്‍സ് എന്ന കമ്പനിയുടെ ജലവൈദ്യുത നിലയത്തിലാണ് തീപിടിത്തമുണ്ടായത്.

Read Also: നെടുമ്പാശ്ശേരിയിൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു: കൊല്ലപ്പെട്ടത് അത്താണി ബോയ്സിൻ്റെ തലവൻ വിനു വിക്രമൻ

പ്ലാന്റിലെ അറ്റകുറ്റപ്പണിക്കിടെയാണ് തീപിടിത്തമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് കാമുഗ്‌നാനോ മേയര്‍ മാര്‍ക്കോ മസിനാര പറഞ്ഞു. ടര്‍ബൈനിലെ തകരാര്‍ കാരണമാണ് അപകമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. 50 വര്‍ഷമായി എനെല്‍ കൈകാര്യം ചെയ്യുന്ന ഈ പ്ലാന്റില്‍ ഇതുവരെ ഇത്തരമൊരു സംഭവമുണ്ടായിട്ടില്ലെന്ന് മേയര്‍ പറഞ്ഞു. നിരവധി പേര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്.

മരണ നിരക്ക് ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ക്ക് ആശങ്കയുണ്ട്. ഡാം ബേസിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. സംഭവ സമയത്ത് പ്ലാന്റ് ഓഫ്ലൈനായിരുന്നതിനാല്‍ വൈദ്യുതി വിതരണത്തെ ബാധിച്ചിട്ടില്ല. പ്ലാന്റില്‍ നിന്ന് കനത്ത പുക ഉയരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button