KeralaNewsIndia

കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ ഇടത് സർക്കാർ കർശന നടപടി സ്വീകരിക്കണം- സിപിഐ

 

ന്യൂഡല്‍ഹി: കേരളത്തില്‍ തുടരുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ സിപിഎമ്മും, ഇടത് സര്‍ക്കാരും കര്‍ശന നിലപാട് സ്വീകരിക്കണമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി ആവശ്യപ്പെട്ടു.ധർമ്മടത്തെ ബിജെപി പ്രവർത്തകൻ സന്തോഷിന്റെ കൊലപാതകത്തിന് ശേഷം സംഭവങ്ങൾ വിലയിരുത്തിയതിനു ശേഷമായിരുന്നു സിപി ഐ ഇത്തരമൊരു ആവശ്യം മുന്നോട്ടു വെച്ചത്.കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ധര്‍മ്മടത്ത് ബിജെപി സ്ഥാനാര്‍ഥിയായിരുന്നു കൊല്ലപ്പെട്ട സന്തോഷ്.

സര്‍ക്കാരിനെ നയിക്കുന്നത് സിപിഎം ആയതിനാല്‍ ഈ രാഷ്ട്രീയ അതിക്രമങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് അക്രമങ്ങള്‍ അവസാനിപ്പിക്കാനുള്ള വഴി തേടാന്‍ സിപിഎമ്മിന് ഉത്തരവാദിത്വമുണ്ട്. സുധാകർ റെഡ്ഢി സൂചിപ്പിച്ചു.ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എട്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍ സംസ്ഥാനത്ത് നടന്നിട്ടുണ്ട്. ഇത് ഗൗരവകരമായ സംഗതിയാണ് അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button