Uncategorized

ഡിജിറ്റൽ വിപ്ലവം : ഇന്ത്യയിൽ വൻ കുതിപ്പുമായി ഓൺലൈൻ ഷോപ്പിങ്

മറ്റു രാജ്യങ്ങളെ പോലെ ഇന്ത്യയിലും ഡിജിറ്റൽ വിപ്ലവത്തിന്റെ ഫലമായി ഓൺലൈൻ ഷോപ്പിങിൽ വൻ വർദ്ധനവ് രേഖപ്പെടുത്തി. 2016 ൽ 6.9 കോടി ആയിരുന്നതിൽ നിന്നും പുതു വർഷത്തിലേക്ക് എത്തിയപ്പോൾ പത്തു കോടി ഉപഭോക്താക്കളാണ് ഓണ്‍ലൈനില്‍ വിവിധ ഉൽപന്നങ്ങള്‍ വാങ്ങിക്കുന്നത്. മികച്ച ഇന്റർനെറ്റും ഡിവൈസുകളും ഇ-കൊമേഴ്‌സിന്റെ വളര്‍ച്ചയ്ക്ക് ഏറെ സഹായിച്ചുവെന്നു പഠന റിപ്പോർട്ടിൽ പറയുന്നു.

eCommerce-in-India

സംസ്ഥാങ്ങൾ തമ്മിലുള്ള കണക്കെടുക്കുമ്പോൾ ബെംഗളൂരുവാണ് ഓൺലൈൻ രംഗത്ത് ഒന്നാം സ്ഥാനത്ത് എത്തിയത്. മുംബൈ രണ്ടാം സ്ഥാനവും. ഡൽഹി മൂന്നാം സ്ഥാനവും കരസ്ഥമാക്കി തൊട്ടു പിന്നാലെയുണ്ട്.  2013-2014 കാലയളവിൽ ഈ രംഗത്ത് 48 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. അതിനാൽ 3.59 ബില്ല്യൻ ഡോളറിൽ നിന്നും 5.30 ബില്ല്യൻ ഡോളറിന്റെ വരുമാന വർധനവാണ് രേഖപ്പെടുത്തിയത്. വരും കാലത്തെ ഓണ്‍ലൈന്‍ ഷോപ്പിങ് രംഗം കൂടുതൽ വ്യാപിക്കുന്നതിനനുസരിച്ച്. 2018 അവസാനമാകുമ്പോൾ അറുപത്തഞ്ചു ശതമാനം വരെയുള്ള വർദ്ധനവിലൂടെ 17.52 ബില്ല്യന്‍ ഡോളറിന്റെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്.

flipkart-amzaon-snapdeal.jpg.image.784.410

2017 പകുതി ആകുമ്പോയേക്കും കൂടുതൽ കമ്പനികളും മൊബൈല്‍ കൊമേഴ്‌സ് സംവിധാനത്തിലേയ്ക്ക് കടന്നു വരും. ഇ-കോമേഴ്‌സ് ഇടപാടുകളിൽ 30-35 ശതമാനവും ഇപ്പോൾ മൊബൈല്‍ വഴിയാണ് നടക്കുന്നത്. ഈ വർഷം  45-50 ശതമാനമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. മെട്രോ പോളിറ്റന്‍ സിറ്റികളിലെ കൂടുതൽപേരും ഇന്റര്‍നെറ്റ് ഷോപ്പിങ് വഴിയാണ് സാധനങ്ങള്‍ വാങ്ങുന്നത്. ഇതില്‍ 50 ശതമാനം മൊബൈല്‍ വഴിയാണ് ഓര്‍ഡര്‍ ചെയ്യുന്നത്. അതോടൊപ്പം ഇത് പുതുതായി ഉപയോഗിക്കുന്നവരുടെ എണ്ണവും കൂടി വരുന്നു.

വില്പന മാത്രമല്ല 2017ൽ കൂടുതൽ തൊഴിൽ അവസരങ്ങളും ഈ -കോമേഴ്‌സ് മേഘലയിൽ സൃഷ്ടിക്കപ്പെടും. ഇ–കൊമേഴ്‌സ് രംഗത്ത് പുതിയ ബിസിനസുകളും ഉയര്‍ന്നു വരുന്നതും, കൂടുതല്‍ പേരും ഇന്റര്‍നെറ്റ് വിപണിയില്‍ വില്‍പ്പനക്കാരായെത്തുകയും ചെയ്താൽ ഇന്ത്യയിലെ റീട്ടയില്‍ വിപണി 2018 ആവുന്നതോടെ 1,244.58 ബില്ല്യൻ ഡോളറിൽ എത്തുമെന്നാണ് പഠനം ചൂണ്ടി കാട്ടുന്നു.

shortlink

Post Your Comments


Back to top button