KeralaNews

എസ്എഫ്ഐ മർദനം: വിദ്യാർഥിക്കു പരീക്ഷ എഴുതാനായില്ലെന്ന് പരാതി

തിരുവനന്തപുരം: എസ്എഫ്ഐക്കാർ മർദിച്ചതു കാരണം പരീക്ഷ എഴുതാനായില്ലെന്ന പരാതിയുമായി വിദ്യാർത്ഥി. ഗവ.സംസ്കൃത കോളജ് മൂന്നാം വർഷ വേദാന്ത പരീക്ഷ എഴുതാൻ എത്തിയ വിദ്യാർഥി അഫ്സൽ ഹുസൈനാണ് എസ്എഫ്ഐക്കാർ മർദിച്ചതു കാരണം പരീക്ഷ എഴുതാൻ കഴിയാതെ പോയത്. മർദനത്തിൽ അഫ്സലിന്റെ കൈ ഒടിയുകയും മുഖത്തു മുറിവേൽക്കുകയും ചെയ്തു.എസ്എഫ്ഐക്കാർ ആവശ്യപ്പെടുന്ന എല്ലാ പരിപാടികളിലും പങ്കെടുക്കാത്തതു കൊണ്ടാണു മർദനമേൽക്കേണ്ടി വന്നതെന്ന് അഫ്‌സൽ പറയുന്നു.

മറ്റു കോളജുകളിൽ സംഘർഷമുണ്ടായാൽ തിരിച്ചടിക്കാനും സംസ്കൃത കോളജിൽ നിന്നാണു സംഘത്തെ നിയോഗിക്കുന്നതെന്നും ഇതു സംബന്ധിച്ചു കോളജ് പ്രിൻസിപ്പലിനോടും വകുപ്പു മേധാവിയോടും പരാതിപ്പെട്ടപ്പോൾ തങ്ങൾ നിസ്സഹായരാണെന്നാണ് മറുപടിയെന്നും അഫ്‌സൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button