KeralaNews

ഒടുവില്‍ ആ ഭാഗ്യവാനെ കണ്ടെത്തി

കേരള സര്‍ക്കാരിന്റെ ക്രിസ്മസ് പുതുവത്സര ഭാഗ്യക്കുറി നറുക്കെടുപ്പിലെ നാലുകോടിക്ക് അര്‍ഹനായ ഒന്നാംസമ്മാനക്കാരനെ കണ്ടെത്തി. കഴിഞ്ഞദിവസം ജേതാവിനെ തേടി മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും സന്ദേശങ്ങള്‍ പ്രചരിച്ചതിനു പിന്നാലെയാണ് ഭാഗ്യവാനെ കണ്ടെത്താനായത്.

ആറ്റിങ്ങല്‍ ചെമ്പകമംഗലം പൊയ്കവിള ഷീജ ഭവനില്‍ മുപ്പത്തിയൊന്‍പതുകാരനായ ഷാജിയാണ് അപ്രതീക്ഷിതമായി കോടിപതിയാകുന്നത്. മരപ്പണിക്കാവശ്യമായ തടിയെടുക്കാന്‍ മംഗലപുരത്തെത്തിയ ഷാജി ലോട്ടറി ഏജന്റായ കൊടുവഴന്നൂര്‍ സ്വദേശി ജസീമില്‍ നിന്നാണ് ടിക്കറ്റ് വാങ്ങിയത്. ആറ്റിങ്ങല്‍ ഭഗവതി ലോട്ടറി ഏജന്‍സി വഴിയുള്ള ടിക്കറ്റിലാണ് സമ്മാനം ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button