NewsIndia

ഇതുവരെ വെളിച്ചത്തുവന്ന കള്ളപ്പണത്തിന്റെ കണക്ക് ആദായ നികുതി വകുപ്പ് പുറത്തുവിട്ടു

ന്യൂഡൽഹി: നോട്ട് അസാധുവാക്കലിന് ശേഷം വെളിച്ചത്തുവന്ന കള്ളപ്പണത്തിന്റെ കണക്കുകൾ ആദായ നികുതി വകുപ്പ് പുറത്തുവിട്ടു. ഇതുവരെ ഏകദേശം 300 കോടിയിലേറെ രൂപയുടെ കണക്കിൽപ്പെടാത്ത നോട്ടുകൾ പുറത്തു വന്നെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പ്രധാൻമന്ത്രി ഗരീബ് കല്യാൺ യോജന (പി.എം.ജി.കെ.വൈ) പ്രകാരമാണ് കള്ളപ്പണം വെളിപ്പെടുത്തിയത്. 140 കോടി രൂപയാണ് മഹാരാഷ്ട്രയിലെ 16 നഗരങ്ങളിലെ മൂന്നു ഡസൻ ജൂവലറികൾ വെളിപ്പെടുത്തിയത്. മാത്രമല്ല ഹൈദരാബാദിലെ പ്രമുഖ ജൂവലറി ഉടമ വെളുപ്പെടുത്തിയത് 100 കോടി രൂപ. നവംബർ എട്ടിന് 5200 ഉപയോക്താക്കൾ മുൻകൂറായി നൽകിയ പണമാണ് ഇതെന്നാണ് ജൂവലറിക്കാരന്റെ വിശദീകരണം. നികുതി വകുപ്പിനുമുന്നിൽ വെളിപ്പെടുത്താനായി 11.50 കോടി രൂപയുമായിട്ടാണ് പടിഞ്ഞാറുള്ള ഒരു സംസ്ഥാനത്തെ ഡോക്ടർ എത്തിയത്. 40 കോടി കണക്കിൽപ്പെടാത്ത പണവുമായി മുംബൈയിലെ ഒരു ചലച്ചിത്ര നിർമ്മാതാവും എത്തിയിരുന്നു. ഡൽഹിയിലെ ഒരു ഹവാല ഇടപാടുകാരൻ 80 ലക്ഷം വെളിപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button